അസുഖങ്ങൾ പലതരത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. ചില അസുഖങ്ങൾ ജീവിതം തന്നെ താറുമാറാക്കാൻ കാരണമാകുന്ന ഒന്നാണ്. ഇത്തരത്തിൽ ഓരോരുത്തരുടെയും ജീവിതം തന്നെ താറുമാറാക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്. ലോകത്ത് ഓരോ 6 സെക്കൻഡിലും ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഏഷ്യയിൽ ആണെങ്കിൽ ഈ കണക്ക് 5 സെക്കൻഡിൽ ഒരാൾക്ക് എന്നാണ്. എന്താണ് സ്ട്രോക്ക് നോക്കാം. സ്ട്രോക്ക് ഉണ്ടായി ഒരു രോഗി ആശുപത്രിയിലെത്തിയ എന്തെല്ലാം ചികിത്സ ആണ് ആവശ്യമായി വരുന്നത് തുടങ്ങിയ കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്ട്രോക് രക്തക്കുഴലുകളും ആയി ബന്ധപ്പെട്ട അസുഖമാണ്. പലപ്പോഴും പലരും കേട്ടിട്ടുള്ള ഒന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കൊഴുപ്പ് മൂലം രക്തക്കുഴലുകൾ അടഞ്ഞുപോയി ഹൃദയാഘാതം ഉണ്ടാക്കാം. ഇതുപോലെതന്നെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.
ഇത് രണ്ടുതരത്തിലാണ് കാണാൻ കഴിയുക. 85 ശതമാനം സ്ട്രോക്ക് രക്തക്കുഴലുകളിൽ രക്തം കട്ടയായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. എന്തെല്ലാമാണ് സ്ട്രോക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ. എളുപ്പത്തിൽ ഓർത്തിരിക്കാൻ ബി ഫാസ്റ്റ് എന്ന് പറയും. ബാലൻസ് നഷ്ടപ്പെടുക. കാഴ്ചകൾക്ക് മങ്ങൽ തോന്നുക കാഴ്ച രണ്ടായി തോന്നുക. ചിരിക്കുമ്പോൾ മുഖം ഒരു ഭാഗത്തേക്ക് കോടി പോകുന്നതായി തോന്നുക. കൈകൾ ഉയർത്തിപിടിക്കാൻ കഴിയാത്ത അവസ്ഥ. പറയാൻ പറ്റുന്നില്ല സംസാരിക്കുന്നത്.
മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ വളരെ എളുപ്പത്തിൽ തന്നെ രോഗിയെ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.