അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വിദ്യകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കുറച്ച് കിച്ചൻ ടിപ്പുകൾ തന്നെ. ഇപ്പോൾ മഴക്കാലമാണ് അല്ലേ. മഴക്കാലമാകുമ്പോൾ പരിപ്പ് കടല പയർ ഇവയിൽ കൊച്ചുകൊച്ചു പ്രാണികൾ ഉണ്ടാകുന്നത് കാണാറുണ്ട്. കറുത്ത നിറത്തിൽ ആയിരിക്കും ഇവ കാണപ്പെടുന്നത്.
ഇത്തരത്തിലുള്ള പ്രാണി വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന് ചെയ്യേണ്ടത് വറ്റൽ മുളക് ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ്. വറ്റൽമുളക് ഞെട്ട് മാറ്റുക. എന്നിട്ടും ഓരോ കുപ്പിയിൽ രണ്ടെണ്ണം വീതം ഇറക്കിവെക്കുക. ഇങ്ങനെ ചെയ്താൽ പ്രാണി ഇനി വരില്ല. അടുത്ത ടിപ്പ് പരിചയപ്പെടാം. പരിക്ക് പെട്ടെന്ന് പൂത്തു പോകാൻ സാധ്യതയുണ്ട്.
അതിനു മുന്നോടിയായി ചെയ്യേണ്ടത്. കടയിൽനിന്ന് വാങ്ങിയ ശേഷം നേരെ ചെറിയ തീയിൽ ചൂടാക്കിയെടുക്കുക. പിന്നീട് എടുത്ത് വെച്ചാൽ ഇത് പൂപ്പൽ പിടിക്കില്ല. ചൂടാറി കഴിഞ്ഞു വേണം കുപ്പിയിലാക്കാൻ. ഇതുപോലെ കടലയോ പരിപ്പ് ഗ്രീൻ ബീൻസ് എന്ത് വേണമെങ്കിലും ചെയ്യാവുന്നതാണ്. പച്ചമുളക് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ്. എന്നാൽ വെറുതെ പച്ചമുളക് സൂക്ഷിച്ചാൽ ഈർപ്പം വരാറുണ്ട്.
ഇത് പെട്ടെന്ന് ചീഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ഒരു കഷണം ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വയ്ക്കുക. അങ്ങനെ ചെയ്താൽ പെട്ടെന്ന് ഈർപ്പം വരില്ല. അതുപോലെതന്നെ കറിവേപ്പില ഫ്രിഡ്ജിൽ വെക്കുമ്പോഴും ഇങ്ങനെ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.