ദാഹിച്ചു വലഞ്ഞിരിക്കുന്ന അണ്ണാന് കുറച്ച് വെള്ളം കൊടുത്തതാണ്… അത് ചെയ്തത് കണ്ടോ..!!

മൃഗങ്ങൾ പലപ്പോഴും മനുഷ്യനെക്കാൾ ഏറെ വിശ്വസ്തർ ആയിരിക്കും. ഒരു ഉപകാരം ചെയ്തു കൊടുത്താൽ അതിനുള്ള സ്നേഹവും നന്ദിയും ജീവിതകാലം മുഴുവൻ കാണിക്കുന്നവരാണ് മൃഗങ്ങൾ. ഇത്തരത്തിൽ പല സംഭവങ്ങളും നമ്മുടെ ചുറ്റിലും നടന്നിട്ടുള്ള താണ്. ഇങ്ങനെയുള്ള മൃഗങ്ങളുടെ സ്നേഹവും കരുതലും നിറഞ്ഞ പല പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഒരു അണ്ണാൻറെയും അതിനു കുറച്ച് വെള്ളം കൊടുത്ത യുവാവിന്റെയും വീഡിയോയാണ് വൈറലാകുന്നത്. പലപ്പോഴും നമ്മുടെ ചുറ്റും കാണുന്ന പലതും ശ്രദ്ധിക്കാനും സഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ അത് നൽകാനും നാം തയ്യാറാകാറില്ല. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരാണ് കൂടുതൽ പേരും.

എന്നാൽ ഇവിടെ കാണുന്ന യുവാവ് സ്വന്തം കാര്യം നോക്കി പോകാൻ ഒരുങ്ങിയില്ല. അദ്ദേഹത്തിന് അടുത്തേക്ക് ഓടി വരുന്ന ഒരു അണ്ണാനെ ആണ് ആദ്യം ദൃശ്യങ്ങളിൽ കാണാൻ കഴിയുക. എന്തിനാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിന്റെ കയ്യിലുള്ള വെള്ളം കുപ്പി യിലേക്കുള്ള നോട്ടം കണ്ട് ദാഹിച്ചു ആയിരിക്കും എന്ന് കരുതി കുറച്ചു വെള്ളം കൊടുത്തു.

എന്നാൽ കുറച്ചു വെള്ളം കൊണ്ട് മാറാവുന്ന അതായിരുന്നില്ല അതിന്റെ ദാഹം തുടർന്ന് മതിയാവോളം വെള്ളം കൊടുക്കുന്ന യുവാവിനെയും വീഡിയോയിൽ കാണാൻ കഴിയും. ശേഷം തന്റെ സ്നേഹപ്രകടനം കാണിക്കുന്ന അണ്ണന്റെ കൗതുകമുണർത്തുന്ന രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *