ആ ഓട്ടോക്കാരൻ ആരെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി… യാത്രക്കാരൻറെ കുറിപ്പ് വൈറൽ…

ഒരു യാത്രക്കാരൻറെ യാത്ര അനുഭവമാണ് ഇവിടെ പറയുന്നത്. മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ് ടൗണിൽ നിന്ന് ഓട്ടോ വിളിച്ചത്. ബേക്ക് പെയിൻ ഉള്ളതുകൊണ്ട് കുണ്ടിലും കുഴിയിലും വീഴാതെ പതുക്കെ പോണേ എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു. നീരസത്തോടെ ഉള്ള നോട്ടം പ്രതീക്ഷിച്ച എനിക്ക് ഓക്കേ സാർ എന്ന വിനയത്തോടെ ഉള്ള മറുപടിയാണ് കിട്ടിയത്. ചില ഓട്ടോ കാർക്കുള്ള തിക്കു തിരക്കൊന്നും ഇദ്ദേഹത്തിന് ഇല്ലാ. പറഞ്ഞപോലെ തന്നെ അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

എത്രയായി എന്ന ചോദ്യത്തിന് അദ്ദേഹം അടുത്തുള്ള ബോക്സ് ചൂണ്ടിക്കാണിച്ചു പറഞ്ഞു ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ. നിർധനരായ രോഗികള്ക്കുള്ള ധനസഹായം എന്ന് അതിൽ എഴുതിയിരുന്നു. ഇതിനിടയിൽ അകലെ നിന്നിരുന്ന ഒരു സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞു ആംഗ്യം കാണിച്ചു. സെക്യൂരിറ്റി അരിശത്തോടെ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞു വന്നു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റി കാരന്റെ ദേഷ്യം ഇല്ലാതായി മാത്രമല്ല നമസ്കാരം സാർ എന്ന് പറഞ്ഞു കൈകൂപ്പി തിരിച്ചുപോയി. എനിക്ക് കാര്യം ഒന്നും മനസ്സിലായില്ല. കാര്യം അറിയാൻ സെക്യൂരിറ്റി കാരന്റെ അടുത്തേക്ക് ചെന്നു.

അപ്പോഴാണ് ആ ഓട്ടോഡ്രൈവറെ പറ്റി കൂടുതലായി മനസ്സിലാക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛനമ്മമാരുടെ നാലുമക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയത്. അച്ഛൻ നേരത്തെ മരിച്ചു മൂത്തമകൻ അപസ്മാര രോഗിയാണ്. ഇളയത് രണ്ടു പെൺകുട്ടികളാണ്. കുടുംബത്തിലെ ഏക ആശ്രയം. കോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലത്തെ നല്ല മാർക്കിൽ പരീക്ഷ പാസായതിനുള്ള സമ്മാനമാണ് ആ ഓട്ടോ. ഇവിടുത്തെ സൂപ്രണ്ട് സാറിന്റെ വകയാണ് അത്. എന്നാൽ അതും വെറുതെ സ്വീകരിക്കാൻ ആ യുവാവ് തയ്യാറായില്ല.

എല്ലാ മാസവും ഒരു തുക ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടയ്ക്കാം. അന്നുമുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല. അപ്പോഴും എന്റെ ചോദ്യത്തിനുള്ള മറുപടി കിട്ടിയിരുന്നില്ല. ഞാൻ വീണ്ടും ചോദിച്ചു എന്തിനാണ് നിങ്ങൾ അയാളെ സാർ എന്ന് വിളിച്ചത് കൈകൂപ്പിയത്. ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു. തേഡ് ഇയർ എംബിബിഎസിന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താണ് വിളിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *