കറ്റാർവാഴ തഴച്ചു വളരാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കരുതേ.

ആരോഗ്യവും അഴകും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും കറ്റാർവാഴ വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ട്. കടകളിൽനിന്ന് വാങ്ങിക്കുന്ന കറ്റാർവാഴ ജെല്ല് ഒട്ടനവധി ദോഷഫലങ്ങൾ ഉള്ളതിനാൽ ഏവരും വീട്ടിൽ ഇത് നട്ടു പരിപാലിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഇത് നട്ടുപിടിപ്പിക്കുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് മണ്ണിനോട് ചേർന്ന് പിടിക്കാതെ വരികയും പെട്ടെന്നുതന്നെ അത് നശിച്ചു പോവുകയും ചെയ്യുന്നു. അത്തരത്തിൽ കറ്റാർവാഴ പെട്ടെന്ന് വളരുന്നതിന് വേണ്ടിയുള്ള ചില എളുപ്പവഴികൾ ആണ് ഇതിൽ കാണുന്നത്. ഈർപ്പം പെട്ടെന്ന് തന്നെ തങ്ങിനിൽക്കുന്ന മണ്ണിൽ ഇത് നടാൻ പാടില്ല. അതിനാൽ തന്നെ അധികം കട്ടപിടിച്ചു നിൽക്കുന്ന മണ്ണിൽ ഇത് നടരുത്.

ഇത്തരത്തിൽ ഈർപ്പം വളരെയധികം തങ്ങിനിൽക്കുന്ന മണ്ണിൽ കറ്റാർവാഴ നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ കട പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. അതിനാൽ തന്നെ ചരൽ നിറഞ്ഞ മണ്ണിലാണ് ഇത് നട്ടുവളർത്തേണ്ടത്. ഈ മണ്ണിൽ ഇത് നഷ്ടപ്പെടുത്തി വളരെയധികം താഴ്ന്നു വളരാനും ഇത് നല്ലവണ്ണം തളച്ചു വളരാനും സാധിക്കുന്നു.

അതോടൊപ്പം തന്നെ ഇതിൽ അധികമായി എത്തുന്ന വെള്ളം വാർന്നു പോകാനും ഇത് സഹായിക്കുന്നതാണ്. അതുപോലെ തന്നെ കറ്റാർവാഴ നടുമ്പോൾ സൂര്യപ്രകാശം നല്ലവണ്ണo ഉള്ള സ്ഥലങ്ങളിൽ നടാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ അത് തഴച്ചു വളർന്ന് നല്ലവണ്ണം ജെല്ല് അതിൽ വന്ന് നിറയുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.