നാം ഓരോരുത്തരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു വേദനയാണ് നടുവേദന. അത്രയേറെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു വേദന തന്നെയാണ് ഇത്. ഇന്നത്തെ ജീവിതശൈലിയിലെ പലതരത്തിലുള്ള തെറ്റുകൾ കൊണ്ട് ഈയൊരു വേദന കൂടുതലായി തന്നെ ഇന്ന് കാണുന്നു. നമ്മളെ താങ്ങി നിർത്തുന്ന നട്ടെല്ലിൽ വേദനയുണ്ടാകുമ്പോൾ അത് നമ്മുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് പ്രതികൂലമായി ബാധിക്കുന്നു. വൈറ്റ് കോളർ ടൈപ്പ് ജോലികൾ.
കൂടുതലായി തെരഞ്ഞെടുക്കുന്ന വ്യക്തികളിൽ ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് വ്യായാമക്കുറവ്. അതോടൊപ്പം തന്നെ എപ്പോഴും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നതും നടുവേദന എന്ന പ്രശ്നം അവരിൽ വേഗത്തിൽ കൊണ്ടുവരുന്നു. കൂടാതെ വളരെയധികം ഭാരമുള്ള ജോലികൾ ചെയ്യുന്നതിന്റെ ഫലമായും കൂടുതൽ ഭാരമുള്ള വസ്തുക്കൾ എടുത്തു പോകുന്നതിന് ഫലമായി എല്ലാം നടുവേദനകൾ ഉണ്ടാകും.
അതോടൊപ്പം തന്നെ പ്രസവO കഴിഞ്ഞതിന് ശേഷവും നടുവേദന സ്ത്രീകളിൽ അധികമായി കാണുന്നു. ഇത്തരത്തിലുള്ള വേദന വരുമ്പോൾ ഏറ്റവും ആദ്യം ചിന്തിക്കുന്നത് ഡിസ്ക്കിനെ എന്തെങ്കിലും കംപ്ലൈന്റ്റ് പറ്റിയിട്ടുണ്ടോ എന്നതാണ്. ഡിസ്ക് അതിൽ നിന്ന് തെറ്റിനിൽക്കുന്ന അവസ്ഥയിൽ നടുവേദന ആയിരിക്കും ഏറ്റവും ആദ്യം കാണുക. പക്ഷേ എല്ലാ വേദനയും ഇതുമായി ബന്ധപ്പെട്ടതാവണമെന്നില്ല.
അതിനാൽ തന്നെ നടുവേദനയുണ്ടാകുമ്പോൾ സ്വയം ചികിത്സിക്കാതെ അതിന്റെ യഥാർത്ഥ കാരണങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി എക്സറേയും സ്കാനിങ്ങും മറ്റും നടത്തേണ്ടതാണ്. അത്തരത്തിലുണ്ടാകുന്ന സാധാരണ നടുവേദന മറി കടക്കുന്നതിന് വേണ്ടിയുള്ള ചില സിമ്പിൾ വഴികളാണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത എളുപ്പവഴികളാണ് ഇവ. തുടർന്ന് വീഡിയോ കാണുക.