ഈ രണ്ടു സാധനങ്ങൾ എടുത്തു കളയൂ മൂത്രക്കല്ലിനെ എളുപ്പത്തിൽ പ്രതിരോധിക്കാം…| Urinary stones treatment

Urinary stones treatment : നാമോരോരുത്തലിലും ഇന്ന് കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒന്നാണ് കിഡ്നി. കിഡ്നിയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രക്കല്ല് എന്ന് പറയുന്നത്. കിഡ്നിയിൽ കാൽസ്യം യൂറിക്കാസിഡ് എന്നിങ്ങനെയുള്ള ധാതുലവണങ്ങൾ അടിഞ്ഞുകൂടി അതിന്റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ് മൂത്രത്തിൽ കല്ല്. യൂറിക്കാസിഡ് സ്റ്റോണുകൾ സോഡിയം സ്റ്റോണുകൾ.

കാൽസ്യം സ്റ്റോണുകൾ എന്നിങ്ങനെ പലതരത്തിലുള്ള കിഡ്നി സ്റ്റോണുകളാണ് ഇന്ന് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള കിഡ്നി സ്റ്റോണുകൾ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കാറുള്ളത്. ഇത് വളരെ കോമൺ ആയി കാണിക്കുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് വയറിന്റെ ഒരു ഭാഗത്തുള്ള അതികഠിനമായിട്ടുള്ള വയറുവേദനയാണ്. എന്നാൽ ചിലവർക്ക് ഒട്ടും വയറുവേദന ഇല്ലാതെ അത് നടുവേദനയായും പ്രകടമാകാറുണ്ട്.

ഈയൊരു വേദന സ്ത്രീകൾക്ക് നടുവിൽ നിന്ന് തുടങ്ങി തുടയുടെ ഭാഗങ്ങളിലേക്കും പുരുഷന്മാർക്ക് നടുവിൽ നിന്ന് തുടങ്ങിയ വൃഷണസഞ്ചിയിലേക്കും വ്യാപിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. അത്രയേറെ വേദനാജനകമാണ് ഈ ഒരു അവസ്ഥ. അതുപോലെ തന്നെ കിഡ്നിയിലെ സ്റ്റോണുകൾ ഇളകുമ്പോൾ വയറുവേദന സ്ഥിരമായി തന്നെ കാണുന്നു. അതോടൊപ്പം തന്നെ മൂത്രമൊഴിക്കുമ്പോൾ.

ഉള്ള തടസ്സം മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മറ്റു അസ്വസ്ഥതകൾ എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഒരു വൈദ്യസഹായം തേടി അത് മൂത്രത്തിൽ കല്ലാണോ അല്ലയോ എന്ന് തിരിച്ചറിയേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.