വെള്ളപ്പാണ്ട് എന്ന അവസ്ഥ നിങ്ങളിൽ ഉണ്ടോ? എങ്കിൽ ഇതാരും തിരിച്ചറിയാതെ പോകല്ലേ…| Skin color white patches

Skin color white patches : ഇന്നത്തെ കാലഘട്ടങ്ങളിൽ കുറേയധികം ആളുകളെ വലയ്ക്കുന്ന ഒരു പ്രശ്നമാണ് വെള്ളപ്പാണ്ട്. ശരീരത്തിൽ അവിടെയും ഇവിടെയും വെള്ള നിറത്തിലുള്ള പാടുകൾ വരുന്ന അവസ്ഥയാണ് ഇത്. ഈ വെള്ളപ്പാണ്ട് കുട്ടികളിലും മുതിർന്നവരിലും ഇന്ന് സ്ഥിരമായി തന്നെ കാണാവുന്ന ഒന്നാണ്. ഇതൊരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. നമ്മുടെ പ്രതിരോധ സംവിധാനം നമുക്കെതിരെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്.

ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മെലാനിൻ എന്ന നമ്മുടെ ചർമ്മത്തിന് അത്യാവശ്യമായി വേണ്ട ഘടകത്തിലെ കോശങ്ങൾ നശിച്ചു പോകുന്നതാണ്. നമ്മുടെ പ്രതിരോധ സംവിധാനം നമുക്ക് എതിരായി മെലാനിൻ എന്ന കോശങ്ങളെ നശിപ്പിക്കുകയും അതിന്റെ ഫലമായി അവിടെ വെള്ളപ്പാണ്ട് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ വെള്ളപ്പാണ്ട് ഉള്ള വ്യക്തികളെ.

സമൂഹം വളരെ ക്രൂരമായിട്ടാണ് കാണുന്നത്. ഇവരെ തൊടുന്നത് വഴി അത് മറ്റുള്ളവർക്ക് പകരുമോ എന്നുള്ള ഭയത്താൽ ആണ് അവർ ഇങ്ങനെ നോക്കി കാണുന്നത്. എന്നാൽ അതിന്റെ ശരിയായി വശം എന്ന് പറയുന്നത് ഇതൊരു പകർച്ചവ്യാധി അല്ല എന്നതാണ്. വെള്ളപ്പാണ്ട് ഉള്ള വ്യക്തികളെ തൊടുന്നത് വഴിയോ അവരുമായി ഇടപഴകുന്നത് വഴിയോ ഒന്നും ഈ ഒരു രോഗം പകരുകയില്ല.

അതിനാൽ തന്നെ എല്ലാവർക്കും നിസ്സംശയം അവരെ തൊടുവാനും അവരോട് ഇടപഴകാനും സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇതൊരു ബാക്ടീരിയയോ ഫംഗസോ മറ്റും പരത്തുന്ന രോഗവും അല്ല. അതിനാൽ തന്നെ യാതൊരു ആശങ്കയും ഈയൊരു രോഗവുമായി ബന്ധപ്പെട്ട് ആർക്കും ഉണ്ടാകേണ്ടതില്ല. തുടർന്ന് വീഡിയോ കാണുക.