നഖത്തിന് ചുറ്റുമുള്ള നീരും ഇൻഫെക്ഷനും പൂർണമായി മാറ്റാം. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Toenail infection

Toenail infection : പണ്ടുകാല മുതലേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ഇത് ഏത് നഖത്തിൽ വേണമെങ്കിൽ വരാമെങ്കിലും ഇത് കാലുകളുടെ നഖത്തിലാണ് കൂടുതലായി കാണുന്നത്. ഈ ഒരു അവസ്ഥയിൽ നഖങ്ങൾ നമ്മുടെ സ്കിന്നിലേക്ക് ആഴ്ന്നിറങ്ങി വളരുകയും അത് വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. അതികഠിനമായിട്ടുള്ള വേദനയാണ് ഇതുവഴി ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. വേദനയോടെ തന്നെ നഖത്തിന് ചുറ്റും പഴുപ്പുകളും കാണുന്നു.

ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നടക്കുവാൻ വരെ അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ നഖങ്ങൾ പൊട്ടി പൊട്ടി പോവുകയും പിന്നീട് അത് മുഴുവനായി അറ്റുപോകുന്ന അവസ്ഥയും കാണുന്നു. ഒട്ടുമിക്ക ആളുകളും കുഴിനഖത്തെ പ്രിവന്റ് ചെയ്യുന്നതിന് വേണ്ടി നഖങ്ങളിൽ നെയിൽ പോളിഷ് അടിക്കുന്നു. എന്നാൽ എങ്ങനെയെല്ലാം ചെയ്താലും ഇത് വീണ്ടും വീണ്ടും ഓരോരുത്തരിലും വരുന്നതായി കാണാൻ സാധിക്കുന്നു.

നാം പുറത്തേക്ക് ഇറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളുടെ നടക്കുന്നതും എല്ലാം കാലുകളിൽ കുഴിനഖം ഉണ്ടാകുന്നത് പ്രധാന കാരണങ്ങളാണ്. ഇത്തരത്തിൽ നടക്കുമ്പോൾ പലതരത്തിലുള്ള അണുക്കൾ നമ്മുടെ കാലുകളിൽ വരികയും അത് ഇത്തരം ഇൻഫെക്ഷനുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

കൂടാതെ നമ്മൾ നഖങ്ങൾ ആഴ്ന്നിറങ്ങി വെട്ടുന്നതിന്റെ ഫലമായും നെയിൽക്കട്ടർ ഉപയോഗിക്കാതെ ബ്ലേഡ് ഉപയോഗിച്ച് വെട്ടുന്നത് ഫലമായിട്ടെല്ലാം ഇത് ഉണ്ടാകുന്നു. കൂടാതെ നമ്മൾ വിലകുറഞ്ഞ ഡിറ്റർജന്റുകളും സോപ്പുകളും മറ്റും ഉപയോഗിക്കുന്നതിന് ഫലമായും ഇത്തരത്തിൽ അടിക്കടി കുഴിനഖം എന്ന പ്രശ്നം കൈകളിലും കാലുകളിലും കാണുന്നു. തുടർന്ന് വീഡിയോ കാണുക.