അമിതവണ്ണത്തെ നിങ്ങൾക്ക് കുറയ്ക്കണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും കാണാതെ പോകല്ലേ.

പണ്ടുകാലത്ത് ഏറ്റവും അധികം ആളുകൾ നേരിട്ടിരുന്ന ഒരു പ്രശ്നമായിരുന്നു പട്ടിണി. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. ശരീരഭാരം ദിനംപ്രതി വർദ്ധിച്ചു കൊണ്ടുവരുന്ന അവസ്ഥയാണ് ഇന്ന് ഒട്ടുമിക്ക ആളുകളും കണ്ടുവരുന്നത്. നമ്മുടെ ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് ഉയരത്തിന് അടിസ്ഥാനപ്പെടുത്തിയാണ് നമുക്ക് പറയാനാകുക.

അത്തരത്തിൽ ശരീരഭാരം കൂടി വരുന്നതിന്റെ ഒരു പ്രധാന കാരണം എന്നു പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ശരീരത്തിൽ അമിതമായി ഗ്ലൂക്കോസ് നിലനിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ഫാറ്റായി മാറുകയും അത് നമ്മുടെ ശരീരത്തിന്റെ പലഭാഗത്ത് കെട്ടിക്കിടന്നുകൊണ്ട് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഗ്ലൂക്കോസ് അമിതമായി നമ്മുടെ ശരീരത്തിലെത്തുമ്പോൾ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉണ്ടെങ്കിലും.

അതിനെ പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇതാണ് ടൈപ്പ് ഡയബറ്റിക്സ് അഥവാ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അതിനാൽ തന്നെ ഈ അമിതവണ്ണത്തെ പ്രതിരോധിക്കാൻ ഏറ്റവുമാദ്യം ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിലെ അന്നജങ്ങളെ പൂർണമായും ഒഴിവാക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ അന്നജങ്ങളും ഷുഗറുകളും എല്ലാം ശരീരത്തിലെ കയറിക്കൂടുമ്പോൾ അത് രക്തക്കുഴലുകളിലും മറ്റും അടിഞ്ഞു കൂടുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഇത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത്. അതുപോലെ തന്നെ അമിതവണ്ണം ഉള്ളവരിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ഫാറ്റി ലിവർ. കഴിക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പുകളും മറ്റും കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. അതിനാൽ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിൽ ക്രമീകരണങ്ങൾ കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.