Face bleaching tips at home : നാമോരോരുത്തരും പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നവരാണ്. അവയിൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ഉരുളൻ കിഴങ്ങ്. മണ്ണിനടിയിൽ നിന്നും ഉണ്ടാകുന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് ഇത്. ശരീരഭാരം കുറഞ്ഞു നിൽക്കുന്ന കുട്ടികൾക്ക് ഏറ്റവും അധികമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ഇത്. ഇതിൽ കലോറി വളരെയധികം.
കൂടുതലായതിനാൽ തന്നെ ശരീരഭാരം വർദ്ധിപ്പിക്കാൻ ഇത് ഉത്തമമാണ്. അതിനാൽ തന്നെ മെലിഞ്ഞവർക്ക് ഇത് കഴിക്കുന്നത് ഉപകാരപ്രദമാണ്. കൂടാതെ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ഇതിൽ അന്നജം കൂടുതലായതിനാൽ ഇവ തരുന്ന ഊർജ്ജത്തിന്റെ അളവും വലുത് തന്നെയാണ്. കൂടാതെ ഉരുളക്കിഴങ്ങിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഉപകാരപ്രദമാണ്.
അതിനാൽ തന്നെ ഉരുളക്കിഴങ്ങിന്റെ ഉപയോഗം ഹൃദയം വൃക്ക എന്നിങ്ങനെയുള്ള പല അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ദഹനത്തിനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും ഇത് കുറയ്ക്കുന്നു. അതോടൊപ്പം തന്നെ ഗർഭിണികൾക്ക് ഗർഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പുവരുത്താനായി ഇത് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മം ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും ഇത് ഗുണകരമാണ്.
അത്തരത്തിൽ ചർമ്മത്തുണ്ടാകുന്ന കറുത്ത പാടുകൾ മുഖക്കുരു കരുവാളിപ്പ് സൺടാന്‍ എന്നിങ്ങനെയുള്ള ഒട്ടനവധി അവസ്ഥകളെ പ്രതിരോധിക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത് തികച്ചും പ്രകൃതിദത്തം ആയതിനാൽ തന്നെ ഇത് നമ്മുടെ ചർമ്മത്തിന് യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും കൊണ്ടുവരുന്നില്ല. തുടർന്ന് വീഡിയോ കാണുക.