ശരീരത്തിൽ കൊളസ്ട്രോൾ കൂട്ടുന്ന ഇത്തരം ഭക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്നത്തെ സമൂഹം ഒട്ടാകെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഇല്ലാത്തവരായി ഇന്ന് ചുരുക്കം ചിലർ പേരു മാത്രമേ ഉണ്ടാകുകയുള്ളൂ. ജീവിതശൈലിയിൽ മാറ്റങ്ങൾ സംഭവിച്ചതിന്റെ പരിണിതഫലമാണ് ഇത്. കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ്. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ഇതു കൂടിയേ തീരൂ.

എന്നാൽ അധികമായാൽ അമൃതവും വിഷം എന്നു പറയുന്നതുപോലെ ഇത് ശരീരത്തിൽ ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള ദോഷഫലങ്ങൾ കൊണ്ടുവരുന്നു. ധാരാളം കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായിട്ടാണ് ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോൾ കൂടി വരുന്നത്. ശരീരത്തിൽ ഇത്തരത്തിൽ കൊളസ്ട്രോൾ അമിതമായി കൂടുമ്പോൾ അത് രക്തക്കുഴലുകളും മറ്റും ആന്തരിക അവയവങ്ങളിലും വന്നടിയുന്നു.

ഇത്തരമൊരു അവസ്ഥ നമ്മുടെ ജീവനെ തന്നെ ഭീഷണിയാണ്. രക്തക്കുഴലുകളിലാണ് കൊളസ്ട്രോൾ വന്നടിയുന്നത് എങ്കിൽ അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇത്തരത്തിൽ ഹൃദയസംബന്ധം ആയിട്ടുള്ള രക്തധമനികളെയാണ് കൊഴുപ്പുകൾ വന്ന അടിഞ്ഞ് ബ്ലോക്കുകൾ ഉണ്ടാകുന്നതെങ്കിൽ അത് ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെയുള്ള അവസ്ഥകൾ സൃഷ്ടിക്കുന്നു. അതുപോലെ തന്നെ തലച്ചോറിന്റെ രക്തക്കുഴലുകളിലാണ് ബ്ലോക്കുകൾ സൃഷ്ടിക്കുന്നത്.

എങ്കിൽ അത് സ്ട്രോക്ക് പോലുള്ള അവസ്ഥകളെ ഉണ്ടാക്കുന്നു. അതോടൊപ്പം തന്നെ ലിവറിൽ കൊളസ്ട്രോൾ വന്ന അടിയുകയാണെങ്കിൽ ലിവറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും അതുവഴി ഫാറ്റി ലിവർ പോലുള്ള അവസ്ഥ ഉണ്ടാവുകയും തുടർന്ന് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയായി അത് വഴി മാറി പോവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയെ മറികടക്കണമെങ്കിൽ നാം നാം തന്നെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.