തൈറോയ്ഡ് രോഗങ്ങൾക്ക് ശരീരം പ്രകടമാക്കുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങളെ ആരും കണ്ടില്ല എന്ന് നടിക്കരുതേ…| Thyroid symptoms in body

Thyroid symptoms in body : ഇന്ന് ഒട്ടനവധി ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവ. കഴുത്തിനെ താഴെയായി ബട്ടർഫ്ലൈ ഷേപ്പിൽ കിടക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം ഉത്പാദിപ്പിക്കുക എന്ന ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. അതോടൊപ്പം തന്നെ നമ്മുടെ ദഹനത്തിന് സഹായിക്കുന്ന ഒരു അവയവം കൂടിയാണ് ഇത്. ഈ തൈറോയ്ഡ് ഗ്രന്ഥി പ്രദാനമായും.

രണ്ട് ഹോർമോണുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ടി ത്രീ ടീ ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകളിൽ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴാണ് തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിൽ കൂടിവരുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. അതുപോലെ തന്നെ തൈറോയ്ഡ് ഹോർമോണുകൾ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഈ രണ്ട് അവസ്ഥകളും വളരെ ധാരാളമായി തന്നെ കാണാൻ സാധിക്കും. ജീവിതശൈലിയിൽ മാറ്റങ്ങൾ സംഭവിച്ചതിന്റെ ഒരു അനന്തരഫലം കൂടിയാണ് ഇത്തരം രോഗങ്ങൾ. ടി എസ് എച്ച് എന്ന ബ്ലഡ് ടെസ്റ്റിലൂടെ ഇത്തരം രോഗങ്ങളെ നിർണയിക്കാൻ സാധിക്കുന്നതാണ്. അവ കൂടാതെ തന്നെ തൈറോയ്ഡ് രോഗങ്ങൾ നിർണയിക്കാൻ നമ്മുടെ ശരീരത്തിൽ കാണുന്ന പലതരത്തിലുള്ള ലക്ഷണങ്ങൾ കൊണ്ട് നമുക്ക് സാധിക്കും.

അത്തരത്തിൽ ഉണ്ടാകുന്ന ഒരു ലക്ഷണമാണ് അമിതമായിട്ടുള്ള ക്ഷീണം. നല്ലവണ്ണം ഉറങ്ങിയതിനു ശേഷവും നേരം വെളുത്ത് എണീക്കുമ്പോൾ ക്ഷീണം വിട്ടുമാറാതെ നിൽക്കുകയും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്. അതുപോലെ തന്നെ മറ്റൊന്നാണ് ഭാരത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ. തുടർന്ന് വീഡിയോ കാണുക.