ഗ്യാസ്ട്രബിൾ മലബന്ധം വായനാറ്റം തുടങ്ങിയ പ്രശ്നങ്ങൾ മൂലം വലയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് വയറു സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ. വയറുവേദന വയറിളക്കം മലബന്ധം വായനാറ്റം ഗ്യാസ്ട്രബിൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് വയറുമായി ബന്ധപ്പെട്ട് നാം നേരിടുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവയുടെ എല്ലാം പ്രധാന കാരണം എന്നു പറയുന്നത് നമ്മുടെ ചെറുകുടലിന് അകത്തുള്ള നല്ല ബാക്ടീരിയകളുടെ അഭാവമാണ്.

നമ്മുടെ മനുഷ്യ ശരീരത്തിൽ ധാരാളം ബാക്ടീരിയകൾ ഉണ്ട്. ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് അനുയോജ്യമായുള്ളവയാണ്. എന്നാൽ ചില കാരണങ്ങളാൽ ഇത്തരത്തിലുള്ള ബാക്ടീരിയകൾ നശിക്കുകയും ചീത്ത ബാക്ടീരിയകൾ ശരീരത്തിലേക്ക് കടന്നു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ ചീത്ത ബാക്ടീരിയകൾ ശരീരത്തിൽ നിറയുന്നതിന്റെ ഫലമായി ദഹനം ശരിയായിവിധം നടക്കാതെ വരികയും അതുവഴി വായനാറ്റം മലബന്ധം വയറിളക്കം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഇത്തരം പ്രശ്നങ്ങൾക്ക് ഒഴികെ താരൻ തൈറോയ്ഡ് ആർത്രൈറ്റിസ് മുഖത്തെ വെള്ളപ്പാടുകൾ ബലക്കുറവ് മൈഗ്രൈൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഗട്ട് റിലേറ്റഡ് ആയി വരുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറണമെങ്കിൽ ഗട്ട് ശരിയാക്കേണ്ടതാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളെയും മറികടക്കുന്നതിന് നമ്മുടെ ഗട്ടിനുള്ളിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയാണ് വേണ്ടത്.

ഇന്ന് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ അമിതമായിട്ടുള്ള കെമിക്കലുകളും ധാരാളമായി ആന്റിബയോട്ടിക്കുകളും സീറോയിഡുകളും എടുക്കുന്നതിന്റെ ഫലമായും ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നശിച്ചു പോകുകയും അവിടെ ചീത്ത ബാക്ടീരിയകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.