ശാരീരിക വേദനകൾ ഇന്ന് നമ്മെ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. ശാരീരിക വേദനയിൽ തന്നെ ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന ഒരു വേദനയാണ് നടുവേദന. നടുവിന്റെ ഭാഗത്തായി ഉണ്ടാകുന്ന വേദനയാണ് ഇത്. പല കാരണങ്ങളാൽ ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകാം. കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നത് വഴിയും കായിക അധ്വാനം ഉള്ള ജോലികൾ ചെയ്യുന്നത് വഴിയും അടിക്കടി ഓപ്പറേഷനുകൾക്ക് വിധേയമായിട്ടുള്ള വർക്കും.
ഇത്തരത്തിൽ നടുവേദനകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കുന്നു. കൂടാതെ നട്ടെല്ലിന് എന്തെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഡിസ്ക് സംബന്ധമായുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തേയ്മാനം വഴിയും നടുവേദനകൾ കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന നടുവേദനയുടെ മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് സയാറ്റിക്ക എന്നതാണ്. ഡിസ്കമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ സയാറ്റിക്ക എന്ന പ്രശ്നം കാണുന്നത്.
ഡിസ്കുകൾ തമ്മിൽ അകലുമ്പോഴും ഡിസ്കുകൾ താഴേക്ക് ഇറങ്ങുമ്പോഴും എല്ലാം ഇത്തരത്തിൽ സയാറ്റിക്ക എന്ന പ്രശ്നം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ പെട്ടെന്ന് നട്ടെല്ലിന് ഉണ്ടാകുന്ന ഇഞ്ചുറികൾ വഴിയും സയാറ്റിക്ക എന്ന അവസ്ഥ ഉണ്ടാകുന്നു. ഈ നടുവേദന കാലിലേക്ക് പടരുന്ന ഒരു വേദനയാണ്. അതിനാൽ തന്നെ ഇത്തരത്തിൽ നടുവേദനകൾ കാണുമ്പോൾ അതിനെ പെയിൻ കില്ലറുകൾ കഴിച്ചുകൊണ്ട്.
ശമിപ്പിക്കാതെ അതിന്റെ യഥാർത്ഥ കാരണങ്ങൾ തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കാൻ ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ യഥാവിതം ഇത്തരം വേദനകളിൽ നിന്ന് നമുക്ക് മുക്തി നേടാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ഈ അവസ്ഥയിൽ ഏതു ഞരമ്പിനെ ആണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും വേദനകൾ അനുഭവപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.