ശാരീരിക പ്രവർത്തനങ്ങളെ ഒരുപോലെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് വിറ്റാമിനുകളെയും ആന്റിഓക്സൈഡുകളെയും പോലെ തന്നെ മിനറൽസും അത്യാവശ്യമാണ്. അത്തരത്തിൽ ശാരീരിക പ്രവർത്തനത്തിൽ ഏറ്റവും അധികം ആവശ്യം വേണ്ട ഒരു മിനറലാണ് മഗ്നീഷ്യം. നാം കഴിക്കുന്ന ആഹാര പദാർത്ഥങ്ങളുടെ തന്നെയാണ് മഗ്നീഷ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. നല്ല കടുത്ത പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത്.
വഴി മെഗ്നീഷ്യം ധാരാളമായി തന്നെ നമ്മുടെ ശരീരത്തിൽ എത്തുന്നു. മത്തങ്ങയുടെ കുരുവിലും മറ്റു സീടുകളിലും ഇത് കാണാൻ സാധിക്കും. അതുപോലെതന്നെ ഡാർക്ക് ചോക്ലേറ്റുകളിലും ഇത് സുലഭമായി തന്നെ ഉണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന എൻസൈമകളുടെ ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് മഗ്നീഷ്യം. 350 ൽ പരം എൻസൈമുകളുടെ നിർമ്മാണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ് മഗ്നീഷ്യം.
അതുപോലെ തന്നെ ഹൃദയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. ഹൃദയത്തിന്റെ രക്തക്കുഴലുകളിലെ മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും സഹായകരമായിട്ടുള്ള ഒന്നാണ് ഇത്. രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദയപേശികളുടെ പ്രവർത്തനം നിയന്ത്രിക്കുകയും രക്തപ്രവാഹം സുഖകരമായി നടക്കുകയും ചെയ്യുന്നതിന് ഇത് അത്യാവശ്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു വലിയ പ്രശ്നമാണ് മസിൽ ഉരുണ്ട് കയറുക.
എന്നത്. ഇത്തരത്തിലുള്ള മസിലുകളുടെ ഉരുണ്ട കയറ്റം പൂർണമായി തടയുന്നതിന് അത്യാവശ്യമായ ഒരു ഘടകമാണ് മഗ്നീഷ്യം. കാൽസ്യത്തെ പോലെ തന്നെ എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യത്തിന് ഇതും അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ധാരാളം പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന മഗ്നീഷ്യം ഇന്ന് പലരിലും കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കുന്നു. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.