Sinusitis treatment malayalam : ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ അനുഭവിച്ചു പോരുന്ന ഒരു അവസ്ഥയാണ് സൈനസൈറ്റിസ്. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഈ ഒരു പ്രശ്നം ഓരോരുത്തരിലും ഉണ്ടാക്കുന്നത്. നമ്മുടെ മൂക്കിന് ഇരുവശവും നെറ്റിയുടെ ഇരുവശവും തലയോട്ടിയിലും ഇത്തരത്തിൽ സൈനസ് കാണാൻ സാധിക്കും. സൈനസ് എന്ന് പറയുന്നത് വായു കടന്നുപോകുന്ന അറകളാണ്. ഇത്തരത്തിലുള്ള സൈനസുകളിൽ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ ഫംഗസ് ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന.
സമയത്താണ് സൈനസൈറ്റിസ് എന്ന പ്രശ്നം ഉടലെടുക്കുന്നത്. ഇത് നാം ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ തലയോട്ടിയുടെ ബാലൻസ് നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തിൽ സൈനസുകളിൽ ബാക്ടീരിയ ഫംഗസ് ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ അവിടെ കഫo വന്നടിയുന്ന ഒരു അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. കഠിനമായ തലവേദന തുടർച്ചയായ അലർജികൾ എന്നിങ്ങനെയുള്ളവയാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ.
കൂടാതെ തല കുമ്പിടുമ്പോൾ ഉള്ള വേദന കണ്ണിന് ചുറ്റുമുള്ള വേദന വായയിൽ അടിക്കടി കഫം വരുന്നത് മൂക്കടപ്പ് കഫ ത്തോടൊപ്പം മണo എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഇതുവഴി ഉണ്ടാകുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഇത്തരത്തിൽ സൈനസൈറ്റിസ് പ്രശ്നങ്ങൾ കണ്ടുവരുന്നു. ബാക്ടീരിയ ഫംഗസ് എന്നിങ്ങനെ അടിക്കടി ഉള്ളവരിലും വിഷവായുക്കൾ ശ്വസിക്കുന്ന രീതിയിൽ ജോലി ചെയ്യുന്നവർക്കും സൈനസൈറ്റിസ് കാണാവുന്നതാണ്.
കൂടാതെ ശ്വാസകോശ സംബന്ധമായ അലർജിയുള്ളവർക്കും ഇത്തരത്തിൽ പ്രശ്നങ്ങൾ തുടർച്ചയായി കാണുന്നു. അതോടൊപ്പം തന്നെ മൂക്കിലെ ദശകളും ഇതിന്റെ മറ്റൊരു കാരണമാണ്. കൂടാതെ പുകവലി കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ടോൺസിലൈറ്റിസ് ഉള്ള കുട്ടികൾ എന്നിവർക്കും സൈനസൈറ്റിസ് തുടർച്ചയായി തന്നെ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.
One thought on “സൈനസൈറ്റിസിനെ പൂർണമായും മറികടക്കുന്നതിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Sinusitis treatment malayalam”