മുഖസംരക്ഷണം എന്നും ഉറപ്പുവരുത്താൻ ആഗ്രഹിക്കുകയും അതിനുവേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരാണ് നാമോരോരുത്തരും. അത്രമേൽ മുഖസംരക്ഷണത്തിന് പ്രാധാന്യം കൽപ്പിച്ചിരിക്കുകയാണ് ഇന്നത്തെ സമൂഹം. ഇത്തരത്തിൽ മുഖ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒട്ടനവധി മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന ഫേസ് പാക്കുകളും ക്രീമുകളും എല്ലാം നാം ഉപയോഗിക്കുന്നുണ്ട്. ഓരോ ടൈപ്പ് സ്കിന്നിനും വ്യത്യസ്ത രീതിയിലുള്ള പ്രോഡക്ടുകളാണ്.
ഇന്ന് ലഭ്യമായിട്ടുള്ളത്. ഇവയുടെ എല്ലാം ഉപയോഗം കൂടുന്നത് വഴി ഇന്ന് ചെറുപ്പക്കാരിൽ വരെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചുളിവുകളും പാടുകളും വിള്ളലുകളും ചർമ്മത്തിൽ ഉണ്ടാകുന്നു. ഇത് ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി വീണ്ടും മാർക്കറ്റിൽ നിന്ന് ലഭ്യമായിട്ടുള്ള പ്രോഡക്ടുകൾ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഇതിനു ഉണ്ടാകുന്നില്ല.
ഇത്തരത്തിൽ ചെറുപ്പക്കാരിൽ ഉണ്ടാകുന്ന കറുത്ത പാടുകളുടെയും ചുളിവുകളുടെയും വിള്ളലുകളുടെയും പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നത് പോലെ ചർമ്മത്തിന്റെ കാന്തി കുറയുന്നതുo ഇതുവഴി ഉണ്ടാകുന്നതാണ്. നമ്മുടെ മുഖത്ത് ചെറുപ്പക്കാലത്താണ് കോശങ്ങൾ വിഭജിക്കുന്നത്. പ്രായമാകുമ്പോൾ കോശ വിഭജനം കുറയുന്നതിനാലാണ് മുഖത്ത് ചുളിവുകളും മറ്റും ഉണ്ടാകുന്നത്.
എന്നാൽ ഇന്ന് പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തെ കോശങ്ങൾ നശിച്ചുപോകുകയും അത് വീണ്ടും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മുടെ മുഖത്തെ ഒരു ലെയറിൽ ഫാറ്റ് അടിഞ്ഞു കൂടാറുണ്ട്. ഈ ഫാറ്റ് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായിട്ടുള്ള ഫാറ്റ് ആണ്. ഇതും ഇത്തരത്തിലുള്ള മുഖത്തെ ചുളിവുകൾക്കും പാടുകൾക്കും കാരണമാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.