ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ മാറ്റേണ്ട ഭക്ഷണരീതിയെക്കുറിച്ച് ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിങ്ങനെയുള്ളവ. ഇത്തരം രോഗങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടാവാത്തവരായി ആരും തന്നെയില്ല. പണ്ടുകാലത്തെ അപേക്ഷിച്ച് ഈ ഒരു അവസ്ഥയും ഇന്ന് കൂടുതലായി തന്നെ ആളുകളിൽ കാണാറുണ്ട്. മുതിർന്നവരിൽ കണ്ടുവരുന്ന ഈ അവസ്ഥ ഇന്ന് ചെറുകുട്ടികളിൽ വരെ കാണുന്നു എന്നുള്ളത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുകയാണ്. കഴിക്കുന്ന ആഹാരങ്ങൾ ശരിയായ ദഹിക്കാത്തതാണ് ഇതിന്റെ എല്ലാം പ്രധാന കാരണം.

നാം കഴിക്കുന്ന ആഹാരങ്ങൾ അന്നനാളം വഴി ആമാശയത്തിലെത്തി ആമാശയത്തിലെ രസകളോട് ചേർന്ന് അവ ദഹിക്കുകയും പിന്നീട് ചെറുകുടൽ വൻകുടൽ എന്നിവയിലൂടെ കടന്നു പോവുകയും ആണ് ചെയ്യാറുള്ളത്. ഈ ദഹന വ്യവസ്ഥയിലെ ആമാശയത്തിൽ വച്ചാണ് ഭക്ഷണങ്ങൾ ദഹിക്കുന്നത്. ഈ ആമാശയത്തിനെയും അന്നനാളത്തെയും ബന്ധിപ്പിക്കുന്ന ചെറിയപേശികളിൽ ഏതെങ്കിലും തരത്തിലുള്ള വലിവുകൾ ഉണ്ടാവുകയാണെങ്കിൽ ഭക്ഷണം അന്നനാളത്തിലേക്ക് കയറുകയും.

പിന്നീട് ഗ്യാസ്ട്രബിൾ പുളിച്ചുതികട്ടൽ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു. അമിതമായിട്ടുള്ള ഓയിലി ഫുഡും ഫാസ്റ്റ് ഫുഡും സോഫ്റ്റ് ഡ്രിങ്ക്സും ഇന്നത്തെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനാലാണ് ഇത്തരത്തിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള മദ്യപാനവും പുകവലിയും മയക്കുമരുന്നുകളുടെ ഉപയോഗവും ഇത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നു. കൂടാതെ മാനസികമായ സംഘർഷണങ്ങളും.

ഇവയ്ക്ക് പിന്നിലുള്ള കാരണങ്ങളാണ്. അതിനാൽ തന്നെ ദഹനം ശരിയായി നടക്കുന്നതിന് അനുയോജ്യമായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളാണ് നാമോരോരുത്തരും കഴിക്കാൻ ശ്രമിക്കേണ്ടത്. അതിനായി ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കണം. എന്നാൽ മാത്രമേ നമ്മുടെ ദഹന വ്യവസ്ഥ പൂർണമായി നടക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *