ഇരുമ്പൻ പുളി വീട്ടിലുണ്ടെങ്കിലും വെറുതെ താഴെ വീണുപോകുന്ന അവസ്ഥയായിരിക്കും മിക്ക വീടുകളിലും കാണാൻ സാധിക്കുക. കീടനാശിനി പ്രയോഗങ്ങൾ എൽക്കാതെ നല്ല ഫ്രഷായി തന്നെ നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് ഇരുമ്പൻ പുളി. പലപ്പോഴും നമ്മൾ പുറത്തുനിന്ന് പല പച്ചക്കറികളും പഴവർഗങ്ങളും വാങ്ങി കഴിക്കാറുണ്ട്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇത്. ഇതിന്റെ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
പൊതുവേ ചെമ്മീൻ പുളി എന്നും ഇരുമ്പാൻ പുളി എന്നും ഓർക്കാ പുളി എന്നും ഇത്തരത്തിൽ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പരിചരണങ്ങൾ ഒന്നുമില്ലാതെ തന്നെ പെട്ടെന്ന് പിടിക്കുകയും പെട്ടെന്ന് കായ്ക്കുകയും ചെയ്യുന്ന ചെറു മരങ്ങളാണ് ഇവ. മാത്രമല്ല ഈ മരത്തിൽ നിറയെ കായികളുമായി നിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തമാണ് ഉള്ളത്. ഇത് കാണുമ്പോൾ തന്നെ നമ്മുടെ വായിൽ വെള്ളം വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പച്ചയ്ക്കും പാഗം ചെയ്തു നമ്മൾ കഴിക്കാറുണ്ട്.
ചില പ്രത്യേക അസുഖങ്ങൾക്ക് വേണ്ടിയും ഇത് പച്ചയ്ക്ക് ജ്യൂസ് അടിച്ച് കഴിക്കാറുണ്ട്. മാത്രമല്ല അച്ചാറുകളിലും അതുകൂടാതെ കറികളിലും ഇത് ഉപയോഗിക്കാറുണ്ട്. ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള പ്രതിവിധി ഈ പുളിയിൽ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്നവർക്ക് നല്ല ഒരു പ്രതിവിധി കൂടിയാണ് ഇത്. ഇരുമ്പൻപുളി മൂന്നോ നാലോ എണ്ണം വെള്ളത്തിൽ തെളപ്പിച്ച് ഈ വെള്ളം ദിവസവും രണ്ടുനേരം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്.
കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നുണ്ട്. അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു ആന്റിബയോട്ടിക് ആയി പ്രവർത്തിക്കാനും ഇതിന് സാധിക്കുന്നതാണ്. നമ്മുടെ ശരീരത്തിൽ പ്രാണികൾ പോലെ എന്തെങ്കിലും കടിച്ചാലോ കാലിലെ നീര് ചൊറിച്ചിൽ നീർ വീക്കം ഇതിനെല്ലാം ഉള്ള പരിഹാരമാർഗ്ഗമാണ് ഇത്. ഇതിന്റെ ഇളം തോലെടുത്ത് മൂന്നോ നാലോ പുളിയും ചേർത്ത് പേസ്റ്റ് ആക്കി അരച്ചു പുരട്ടിയാൽ വളരെ വേഗത്തിൽ തന്നെ ആശ്വാസം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena