നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കുന്ന ഒരു പൂവാണ് ചെമ്പരത്തി. ഇതിനെ പൂവെന്ന് ഉള്ളതിലുപരി ഔഷധം എന്ന് പറയാവുന്നതാണ്. അത്തരത്തിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മുടികളുടെ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു പൂവാണ് ഇത്. പണ്ടുകാലത്തെ ഔഷധ മരുന്നുകളിലെ പ്രധാനിയായിരുന്നു ഇത്. ഇന്നത്തെ കാലത്ത് ഇതിനെ കുറിച്ചുള്ള അറിവ് കുറവ് മൂലം ഇതിന്റെ ഉപയോഗം വളരെ കുറവാണ്.
ഇതിന്റെ ഉപയോഗം വഴി നമ്മുടെ ജീവിതത്തിൽ നാം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കാനാകും. ഇത് നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന നീരിനെയും ചുവന്ന തടിപ്പിനെയും അകറ്റാൻ അത്യുത്തമമാണ്. ഇത് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളിൽ നിന്ന് മുക്തി നേടുന്നതിന് ഏറെ സഹായകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങൾ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്.
അതുപോലെതന്നെ മുടികളിൽ നേരിടുന്ന താരൻ അകാല നര മുടികൊഴിച്ചിൽ എന്നിവയ്ക്കും ഇത് വളരെ ഫലവത്തായിട്ടുള്ള മാർഗമാണ്. അതിനാൽ തന്നെ ഇന്നത്തെ ഒട്ടുമിക്ക മുടി സംരക്ഷണ പ്രൊഡക്ടുകളിലും ഇതിന്റെ സാന്നിധ്യം കാണാനാകും. കൂടാതെ നമ്മുടെ ചർമ്മ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. ചർമ്മത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും.
നശിച്ച കോശങ്ങളെ നീക്കുന്നതിനും പുതിയകോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. അതുവഴി മുഖകാന്തി വർധിപ്പിക്കാനും ഇത് ഏറെ ഗുണം ചെയ്യും. അത്തരം ഗുണങ്ങൾ ഉള്ള ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചിട്ടുള്ള ഒരു ഫേസ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴി മുഖകാന്തി വർധിപ്പിക്കാനും മുഖത്ത് വെളുത്ത നിറം കിട്ടാനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.