ചർമ്മ സംബന്ധമായ പലതരത്തിലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് നാം ഓരോരുത്തരും. ഇവ നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ ആണ് തരുന്നത്. ഇത്തരത്തിൽ ചർമ്മത്ത് ഉണ്ടാകുന്ന ഫംഗസ് അണുബാധയാണ് വട്ടച്ചൊറി. ഇത് പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ തന്നെ കാണാവുന്നതാണ്. ഇത് ഫംഗസ് പരത്തുന്ന ഒരു അണുബാധ ആയതിനാൽ തന്നെ ഇതിനെ വ്യാപനശേഷി വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള വട്ടച്ചൊടികൾ സാധാരണയായി.
ഏപ്രിൽ മെയ് മാസങ്ങളിലാണ് ഒട്ടുമിക്ക ആളുകളിലും കാണാറുള്ളത്. ഇത് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടെങ്കിൽ അവിടെ ചൊറിയുകയോ തൊടുകയോ ചെയ്യുന്നത് വഴി മറ്റു പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയും മറ്റൊരാളിൽ നിന്ന് വേറൊരാൾക്ക് ഇത് വ്യാപിക്കാവുന്നതാണ്. അതുപോലെതന്നെ പലതരത്തിലുള്ള ഒബ്ജക്റ്റുകൾ തൊടുന്നത് വഴിയും ഇത്തരത്തിൽ ഇത് ഉണ്ടാകുന്നു. വട്ടച്ചൊറി കാണുന്ന ഒരാളുടെ തോർത്തോ വസ്ത്രങ്ങളോ ബെഡ്ഷീറ്റ് ഷൂസ് സോപ്പ് എന്നിവ വേറൊരാൾ ഉപയോഗിക്കുന്നത്.
വഴി അവർക്കും ഇത് പകരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന വട്ടച്ചൊറികൾ ശരീരഭാഗത്ത് വട്ട ആകൃതിയിലാണ് രൂപപ്പെടുന്നത്. അത്തരത്തിൽ വട്ടാകൃതിയിൽ കാണുന്ന ചൊറിച്ചിലിനെ വട്ടച്ചൊറി എന്ന് നമുക്ക് വിളിക്കാൻ ആകും. ഇത് ചൊറിച്ചിലായും പിന്നീട് പൊട്ടി വ്രണങ്ങൾ പോലെ ആകുന്ന അവസ്ഥയും കാണാറുണ്ട്. ഇത് പ്രധാനമായും മടക്കുകളിൽ ആണ് കാണാറുള്ളത്.
കക്ഷങ്ങളിൽ കയ്യിന്റെ മടക്കുകളിൽ കാലിന്റെ മടക്കുകളിൽ സ്വകാര്യ ഭാഗങ്ങളിൽ എന്നിങ്ങനെ പല ഭാഗങ്ങളിലായി ഇത് കാണാവുന്നതാണ്. തുടക്കത്തിൽ ചെറിയ ചൊറിച്ചിലുകൾ പോലുള്ള അസ്വസ്ഥതകളാണ് ഇത് പ്രകടിപ്പിക്കാറുള്ളത്. പിന്നീട് അസ്വസ്ഥതകളും ചൊറിച്ചിലുകളും കൂടുകയും അത് പൊട്ടി വ്രണങ്ങൾ ആയി രൂപപ്പെടുകയും ഉണങ്ങാത്ത അവസ്ഥ വരെ കാണുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.