മുഖത്തെ കറുത്ത പാടുകൾ ദിനംപ്രതി കൂടുന്നതായി കാണാറുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണം ആരും തിരിച്ചറിയാതെ പോകരുതേ.

നാം ഓരോരുത്തരും മുഖകാന്തി വർദ്ധിക്കുന്നതിന് നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നവരാണ്. എന്നിരുന്നാലും ചിലവരുടെ മുഖത്ത് അമിതമായി കറുത്ത പാടുകൾ വരുന്നതായി കാണാം. ഇത്തരത്തിലുള്ള കറുത്ത പാടുകൾ നീങ്ങുന്നതിന് പ്രകൃതിദത്തം ആയിട്ടുള്ള ചികിത്സാരീതികളും ഒപ്പം വിപണിയിൽ നിന്ന് ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലവർക്ക് ഇത് എത്ര ഉപയോഗിച്ചാലും ഒരു മാറ്റവും കാണാറില്ല. കൂടാതെ ഇത്തരത്തിലുള്ള പാടുകൾ കൂടി വരുന്നതായി കാണാറുണ്ട്.

ഇത്തരത്തിലുള്ള കറുത്ത പാടുകളെ മറികടക്കുന്നതിന് ഇതിന്റെ യഥാർത്ഥ കാരണം എന്താണ് എന്ന് നാം തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിലുള്ള മുഖത്തെ ഡോട്ടുകളും പാടുകളും പല കാരണത്താൽ വരാം. ശാരീരികമായ പല രോഗങ്ങളുടെയും ആഫ്റ്റർ എഫക്ട് ആയിട്ടാണ് ഇത്തരത്തിൽ പാടുകൾ കാണുന്നത്. തൈറോയ്ഡ് റിലേറ്റഡ് പ്രശ്നമുള്ളവർക്ക് ഇത്തരത്തിൽ കറുത്ത പാടുകൾ കാണാം.

അതുപോലെതന്നെ പിസിഒഡി ഉള്ളവരിലും ഇങ്ങനെ തന്നെയാണ് പാടുകൾ കാണുന്നത്. കൂടാതെ വയറു സംബന്ധമായ രോഗാവസ്ഥകൾ ഉള്ളവർക്കും ഇത്തരത്തിൽ പാടുകൾ കാണാം. അതിനാൽ ഇവയിൽ ഏതാണ് ഇതിന്റെ കാരണം എന്ന് ഓരോരുത്തരും തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം തന്നെ ഒട്ടുമിക്ക മുഖത്തെ കറുത്ത പാടുകൾക്കും ഡോട്ടുകള്‍ക്കും കാരണമാകുന്നത് ആഹാരപദാർത്ഥങ്ങളാണ്. ചിലർക്ക് പാലും പാലുൽപന്നങ്ങളും ശരിയായി ഡൈജസ്റ്റ് ആവാതെ വരാറുണ്ട്.

അവരിൽ ഉണ്ടാകുന്ന ഇത്തരം പാടുകൾക്ക് പാലും പാലുൽപന്നങ്ങളും പൂർണമായി ഒഴിവാക്കുകയാണ് വേണ്ടത്. കൂടാതെ കഴുത്തിന് ചുറ്റുമുള്ള ഡോട്ട് പോലുള്ള പാടുകളും കറുത്ത പാടുകളും നിറവ്യത്യാസങ്ങളും വറവ് പൊരിവ് അമിതമായി കഴിക്കുന്നവർക്ക് ഉണ്ടാകുന്നതാണ്. അതിനാൽ അവർ ഇത്തരത്തിലുള്ള വർത്തതും പൊരിച്ചതും മിതമാക്കിയാൽ മാത്രമേ ഇത് പൂർണമായും മാറുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *