ഇന്ന് ഏറ്റവും അധികം ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് മുട്ടുവേദന. മുട്ടുകളിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്തരം വേദനകൾക്ക് കാരണം. മുട്ട് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ്. തുടയെല്ലും കാലുകളിലെ എല്ലും കൂടിച്ചേരുന്ന ഭാഗമാണ് കാൽമുട്ട്. ഇത്തരത്തിൽ കാൽമുട്ടിലെ എല്ലുകൾക്കിടയിൽ ഉണ്ടാകുന്ന തേയ്മാനമാണ് കാൽമുട്ട് തേയ്മാനം. ഇത് ഒട്ടനവധി വേദനകൾക്ക് കാരണമാകുന്ന ഒന്നാണ്. പല കാരണത്താൽ ഇത് ഉണ്ടാകാമെങ്കിലും പ്രായാധിക്യമാണ് ഇതിന് പ്രധാന കാരണം. പ്രായം കൂടുതൽ അനുസരിച്ച് മുട്ടുകൾക്ക് തേയ്മാനം സംഭവിക്കുന്നു.
ഇത് വ്യക്തികളെ കിടപ്പിലാക്കുന്നതിന് വരെ കാരണമാകാറുണ്ട്. അസഹ്യമായ വേദനയാണ് ഇതുമൂലം ഉണ്ടാകുന്നു എന്നതിനാൽ തന്നെ നടക്കാൻ വരെ ഇവർക്ക് ബുദ്ധിമുട്ട് ആയിരിക്കും. പ്രായാധിക്യത്തോടൊപ്പം തന്നെ അമിത ഭാരവും ഇതിനെ കാരണമാകുന്നു. അമിതമായി തടിയുള്ളവരാണ് എങ്കിൽ അധികം വൈകാതെ തന്നെ ഇവരുടെ മുട്ടുകൾ ഇവരുടെ ശരീരത്തെ താങ്ങാൻ കഴിയാതെ വരുന്നു.
അത്തരത്തിൽ ഇവർക്ക് മുട്ട് തേയ്മാനം ഉണ്ടാകുന്നു. ഏകദേശം 50 വയസ്സ് ആകുന്നതോടെ കൂടെയാണ് ഇത്തരത്തിൽ മുട്ട് തേയ്മാനം കാണാറുള്ളത്. മറ്റൊരു കാരണം എന്നത് മുൻപുണ്ടായിട്ടുള്ള ഇഞ്ചുറികൾ ആണ്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ മുട്ടുകളിൽ ഉണ്ടെങ്കിലും ഇത്തരത്തിൽ മുട്ടു തെയ്‌മാനം കണ്ടുവരുന്നു. ആമവാതം സന്ദീപാദം യൂറിക്കാസിഡ് ചിക്കൻഗുനിയ പനി എന്നിവയും ഇത്തരത്തിലുള്ള മുട്ടുതെയ്മാനത്തിന്റെ കാരണങ്ങളാണ്.
സ്റ്റെപ്പുകൾ കയറുമ്പോൾ ഉള്ള വേദന ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുമ്പോൾ ഉള്ള വേദന എന്നിങ്ങനെയുള്ള വേദനകളാണ് തുടക്കക്കാർക്ക് അനുഭവപ്പെടുന്നത്. അത്രയ്ക്ക് അതികഠനം അല്ലെങ്കിലും വേദന ഉണ്ടാകുന്നു. ഇവയോടൊപ്പം തന്നെ അമിതമായി നടക്കുമ്പോഴും വെയിറ്റ് ഉള്ള സാധനങ്ങൾ എടുത്ത് നടക്കുമ്പോഴും വേദന അനുഭവിക്കുന്നത് ഇതിന്റെ തുടക്ക ലക്ഷണം മാത്രമാണ്. തുടർന്ന് വീഡിയോ കാണുക.