Kidney stone symptoms : ഇന്ന് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ഏതൊരു ആൾക്കൂട്ടം എടുത്താലും അതിൽ ഒന്നോ രണ്ടോ പേർക്കെങ്കിലും ഇത്തരത്തിൽ ഒരു രോഗാവസ്ഥ ഉണ്ടാകുന്നു. മൂത്ര സംബന്ധമായ ഒരു രോഗo കൂടിയാണ് ഇത്. നമ്മുടെ വൃക്കകളിൽ ഉണ്ടാകുന്ന കല്ലുകൾ ആണ് ഇത്. നമ്മുടെ ശരീരത്തിലെ വേസ്റ്റ് പ്രോഡക്റ്റ്കളെ പുറന്തള്ളുന്ന ഒരു അവയവം ആണ്. ഇത്തരത്തിലുള്ള വേസ്റ്റുകൾ അമിതമായി അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ക്രിസ്റ്റലുകളാണ് വൃക്കകളിലെ കല്ലുകൾ.
വൃക്ക രോഗമുള്ള ആളുകളിൽ ഇത്തരത്തിലുള്ള കല്ലുകൾ ഉണ്ടാവാനുള്ള സാധ്യത വളരെയേറെയാണ്. ഇത് അമിതമായി കഴിഞ്ഞാൽ വൃക്കകൾക്ക് തകരാർ സംഭവിക്കുന്നു. മൂത്ര സംബന്ധമായ ഇൻഫെക്ഷനുകൾ അടിക്കടി വരുന്നതും ഇത്തരത്തിലുള്ള സ്റ്റോണുകൾ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്.ഇത് പലതരത്തിലുണ്ട്. യൂറിക്കാസിഡ് സ്റ്റോൺ കാൽസ്യം ഓക്സിലേറ്റ് സ്റ്റോൺ സ്ട്രുവൈറ്റ് സ്റ്റോൺഎന്നിങ്ങനെയുള്ള സ്റ്റോണുകളാണ് കിഡ്നിയിൽ പ്രധാനമായും കാണുന്നത്.
യൂറിക്കാസിഡ് പ്രശ്നമുള്ളവരിൽ അത് അടിഞ്ഞുകൂടി ഉണ്ടാകുന്ന സ്റ്റോണുകൾ ആണ് യൂറിക്കാസിഡ് സ്റ്റോണുകൾ. അതുപോലെതന്നെ കാൽസ്യം വൃക്കകളിൽ അമിതമായി അടിഞ്ഞത് മൂലം ഉണ്ടാകുന്ന സ്റ്റോണുകളാണ് കാൽസ്യം ഓക്സലൈറ്റ് സ്റ്റോണുകൾ. കൂടാതെ മറ്റു പല മൂലകങ്ങളും വൃക്കകൾ അടഞ്ഞു മൂലം മിക്സഡ് സ്റ്റോണുകൾ രൂപo കൊള്ളുന്നു. ഇവയെല്ലാം നമ്മുടെ ശരീരത്തിന് ദോഷകരമായവയാണ്.
ഇത്തരത്തിലുള്ള സ്റ്റോണുകൾ കിഡ്നിയിൽ രൂപംകൊള്ളുന്ന വഴി അമിതമായ വേദനകളാണ് ഉണ്ടാകുന്നത്. കിഡ്നി സ്റ്റോണുകളുടെ വലുപ്പം 5 mm ന് താഴെയാണെങ്കിൽ അവ മൂത്രത്തിലൂടെ തന്നെ പുറന്തള്ളപ്പെടാറുണ്ട്. എന്നാൽ അതിലും വലുപ്പമുള്ള കല്ലുകൾ ആണെങ്കിൽ മൂത്രമൊഴിക്കുമ്പോൾ അത് മൂത്രത്തിൽ ബ്ലോക്ക് ഉണ്ടാക്കുന്നു. അതുവഴി വയറുവേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളും മറ്റും ഉണ്ടാക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam