Prostate Disease Malayalam : പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കത്തിന് പ്രോസ്റ്റേറ്റ് വീക്കും എന്ന് പറയുന്നു. പുരുഷന്മാരിൽ കാണുന്ന ചെറിയ ഗ്രന്ഥിയാണ് ഇത്. ഇത് ഒട്ടുമിക്ക ആളുകളിലും കണ്ടു വരാറുണ്ട്. 40 45 വയസ്സിനു ശേഷമാണ് ഇത്തരം രോഗാവസ്ഥകൾ കാണപ്പെടുന്നത്. ഇത് മൂത്രനാളിക്ക് ചുറ്റും നിൽക്കുന്ന ഗ്രന്ഥിയാണ്. അതിനാൽ തന്നെ ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഏറ്റവും രോഗാവസ്ഥകൾ മൂത്ര വ്യവസ്ഥയെ കൂടുതലായി ബാധിക്കുന്നു.
ഇതുവഴി മൂത്രനാളം ചെറുതാകാനും സാധ്യതയുണ്ട്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മൂത്ര തടസ്സo ആണ്. കൂടെക്കൂടെ മൂത്രമൊഴിക്കുന്ന തോന്നലുണ്ടാകുന്നതും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. അതോടൊപ്പം തന്നെ മൂത്രത്തിൽ ബ്ലഡിന്റെ അംശം കാണുന്നതും പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ.
ചിലരിൽ അടിക്കടിയായി യൂറിൻ ഇൻഫെക്ഷനുകൾ കണ്ടുവരുന്നു . ഇത് കണ്ടുപിടിക്കുന്നത് യൂറിൻ ടെസ്റ്റിലൂടെ തന്നെയാണ് . ക്രിയാറ്റിൻ ടെസ്റ്റ് പി എസ് എ ടെസ്റ്റ് എന്നീ ടെസ്റ്റുകൾ ഇത് അറിയുന്നതിനായി ഉപയോഗിക്കുന്നു. പ്രോസ്റ്റേറ്റ് വീക്കം എത്രമാത്രം ഉണ്ടെന്നറിയാൻ അൾട്രാസൗണ്ട് സ്കാനിങ് അത്യാവശ്യമായി വരുന്നു . കൂടാതെ മൂത്രത്തിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ അറിയുന്നത് ന്യൂറോഫ്ലോ മെട്രി എന്ന ടെസ്റ്റ് നടത്തുന്നു.
ഇത് നാം ഒരു മെഷീനിൽ മൂത്രമൊഴിക്കുകയും അതിലൂടെ മൂത്രത്തിന്റെ അളവും അത് വല്ല തടസ്സം നേരിടുന്ന എന്നുള്ള കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു .ഇത് ഒരു ഗ്രാഫ് പോലെ നമുക്ക് ലഭിക്കുന്നതാണ്.ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കിൽ നമുക്ക് സിസ്റ്റോഗ്രാം എന്ന മറ്റൊരു ടെസ്റ്റ് കൂടി നടത്താവുന്നതാണ് .തുടർന്ന് വീഡിയോ കാണുക. Video credit : Arogyam