സംഹാര നക്ഷത്രത്തിൽ ജനിച്ചിട്ടുള്ള നക്ഷത്രക്കാരുടെ പ്രത്യേകതകൾ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ .

ഹിന്ദു ആചാരപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇത്തരം നക്ഷത്രങ്ങളെ മൂന്ന് വിധത്തിലാണ് വിഭജിച്ചിരിക്കുന്നത്. സൃഷ്ടി സ്ഥിതി സംഹാരം എന്നിങ്ങനെയാണ് വിഭജിക്കുന്നത്. ഈ ഓരോ രീതിയിലും 9 നക്ഷത്രങ്ങൾ ആണ് വരുന്നത് . ഇതിൽ സംഹാര നക്ഷത്രങ്ങളെ കുറിച്ചാണ് പറയുന്നത്. കാർത്തിക തിരുവാതിര ആയില്യം ഉത്രം ചോതി തൃക്കട്ട ഉത്രാടം ചതയം രേവതി എന്നീ നക്ഷത്രങ്ങളാണ് സംഹാര നക്ഷത്രങ്ങളുടെ ഗണത്തിൽപ്പെടുന്നത്. ഈ നക്ഷത്രക്കാർക്ക് മറ്റു നക്ഷത്രക്കാരാപേക്ഷിച്ച് ഒട്ടനവധി പ്രത്യേകതകൾ കാണപ്പെടുന്നു.

സംഹാര നക്ഷത്രക്കാരുടെ പൊതു ഫലം കണക്കാക്കുമ്പോൾ ഇവർ സ്വതന്ത്രരായി ജീവിക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇവർക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാണ് താല്പര്യം . ഇവരുടെ ജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടലുകളും ഇവർക്ക് ഇഷ്ടമല്ല . ഇവർ ഇത് മിക്കവാറും പുറത്ത് കാണിക്കുകയോ അല്ലെങ്കിൽ മനസ്സിൽ വയ്ക്കുകയോ ചെയ്യാറുണ്ട്. ഇവരുടെ ജീവിതത്തിൽ മറ്റൊരാൾ ഇടപെടുന്നത് ഇവർ ഒരു കാരണവശാലും അനുവദിക്കാത്തതാണ്.

ഇത്തരത്തിലുള്ള ഇടപെടലുകൾക്ക് ഇവർ പ്രതികരിക്കുന്നവരാണ്. ഇവരെ തിരുത്താൻ വരുന്നവരെ പ്രതിരോധിക്കുന്നത് ഇവരുടെ പൊതു സ്വഭാവം ആണ്. എടുക്കുന്ന ഏതു തീരുമാനത്തിലും ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ സംഹാര നക്ഷത്രക്കാർ. ഇവർ ചെയ്യുന്ന കാര്യങ്ങളിൽ ഏതെങ്കിലും പ്രശ്നം ഉണ്ടായാലും അവർ അത് മുഖവിലയ്ക്ക് എടുക്കാതെ തന്നെ തുടരുന്നു.

ഒരു കാരണവശാലും ഇവർ തീരുമാനിച്ച കാര്യത്തിൽ നിന്ന് പിന്നോട്ട് പോകാത്തവരാണ്. ഇവർ എല്ലാ കാര്യങ്ങളിലും എടുത്തുചാട്ടുക്കാരും വാശിയുള്ളവരുമാണ്. ഇവർ മുൻപിൻ ചിന്തയില്ലാതെ പ്രവർത്തിക്കുന്നവരാണ്. ഇവർ ചെയ്യുന്ന പ്രവർത്തികൾ ശരിയായാലും തെറ്റായാലും അവർ അതിൽ ഉറച്ചു നിൽക്കുന്നു . ഇവർ പൊതുവേ തെറ്റുകുറ്റങ്ങളെ അംഗീകരിക്കാൻ മടി കാണിക്കുന്നവർ ആണ് .. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *