നാമോരോരുത്തരും നമ്മുടെ ചർമം എന്നും സംരക്ഷിക്കുന്നവരാണ്. നമ്മുടെ ചർമ്മത്തിൽ പൊതുവായി കാണാറുള്ളവയാണ് അരിമ്പാറയും പാലുണ്ണിയും. ഇവ നമുക്ക് പ്രത്യേക തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല. എന്നിരുന്നാലും നമ്മുടെ ചർമ്മത്തിൽ ആവശ്യമില്ലാത്ത ഒരു വൈറസ് പരത്തുന്ന അവസ്ഥയാണ് ഇത്. ഇവ രണ്ടും വൈറസുകൾ മൂലം ഉണ്ടാകുന്നതിനാൽ ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുള്ളവയാണ്.
അതിനാൽ തന്നെ ഇത് എത്രയും പെട്ടെന്ന് നമ്മുടെ ചർമ്മത്തിൽ നിന്നും നീക്കം ചെയ്യുന്നത് തന്നെയാണ് ഉചിതം. ഇന്ന് ഇത്തരത്തിൽ ഇവ നീക്കം ചെയ്യുന്നതിനെ പല മാർഗങ്ങളുണ്ട്. ഇന്ന് പാർലറുകളിൽ പോലും ഇവ കരിയിച്ച് കളയാൻ സാധിക്കുന്നത് ആണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ അല്ലാതെ തന്നെ ഇവൻ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇവ നമ്മുടെ വീടുകളിൽ തന്നെ നമുക്ക് നീക്കം ചെയ്യാവുന്നതേയുള്ളൂ.
അത്തരത്തിലുള്ള കുറച്ച് ഹോം റെമഡികൾ ആണ് നാം ഇതിൽ കാണുന്നത്. ഇതിനായി നമുക്ക് നമ്മുടെ തലയിലെ മുടിയിഴകൾ മാത്രം മതി. അരിമ്പാറകളും പാലുണ്ണിയും പൊതുവേ ചർമ്മത്തിന് മുകളിൽ വലുതായിട്ടാണ് കാണുന്നത്. ഈ വലുതായി കാണുന്ന അരിമ്പാറയിൽ മുടി കെട്ടിവയ്ക്കുക. ഇത് ഇങ്ങനെ കെട്ടി വെച്ചിരുന്നാൽ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം അത് തനിയെ പൊട്ടിപ്പോകുന്നതായിരിക്കും.
അതുപോലെതന്നെ മറ്റൊരു മാർഗമാണ് കോവയ്ക്കയുടെ ഇലയുടെ നീര്. ഇത് അഞ്ചോ ആറോ തവണ ദിവസത്തിൽ അരിമ്പാറ ഉള്ള സ്ഥലത്ത് പുരട്ടുകയാണെങ്കിൽ അവ മാറിപ്പോകുന്നു. അതുപോലെതന്നെ തുളസിനീരും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ പാലുണ്ണി മാറുന്നതിനായി ഇരട്ടിമധുരം പൊടിച്ച് തേനുമായി മിക്സ് ചെയ്ത് ഇത്തരത്തിൽ പുരട്ടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.