കുട്ടികളിൽ പൊതുവായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് മൂക്കിൽ നിന്ന് രക്തം വരുന്നത്. മുതിർന്നവർക്കുംഇത്തരത്തിൽ രക്തം വരുന്നതായി കാണാറുണ്ട്. കുട്ടികൾ മൂക്കിൽ വിരൽ ഇടുമ്പോൾ അവരുടെ നഖo മൂക്കിന്റെ അഗ്രഭാഗം ആയ ലിറ്റിൽ ഏരിയയിൽ കൊള്ളുകയും അവിടെ ആ രക്തക്കുഴലുകൾ പൊട്ടി ചോര വരികയും ചെയ്യാറുണ്ട്. ഇത് സ്ഥിരമായി കുട്ടികളിൽ കണ്ടുവരുന്ന ഒന്നാണ്. മുതിർന്നവരിൽ ആണെങ്കിൽ കഫക്കെട്ട് കൂടിയിട്ടും ഇത്തരത്തിൽ രക്തം വരുന്നത് കാണാറുണ്ട്. ഇങ്ങനെ രക്തം വരുന്നതിന് രണ്ടായി പറയാം.
മൂക്കിന്റെ മുൻവശത്ത് കൂടെ വരുന്ന രക്തസ്രാവവും മൂക്കിന്റെ പിൻവശത്തു കൂടെ വരുന്ന രക്തസ്രാവുo എന്നിങ്ങനെ രണ്ടു വിധത്തിലാണ് ഇത് ഉള്ളത്. മുൻവശത്തു കൂടെ വരുന്ന രക്തസ്രാവം മൂക്കിന്റെ മുൻപിൽ കൂടെ വരുന്നതാണ് . പിൻവശത്തു കൂടെ വരുന്ന രക്തസ്രാവം വായിൽ കൂടെ വരുന്നതാണ്. പലതരത്തിലുള്ള കാരണങ്ങളാൽ ഇങ്ങനെ രക്തസ്രാവം ഉണ്ടാകും.
ലുക്കീമിയയുടെ ഒരു ലക്ഷണമായും ഇത്തരത്തിൽ മൂക്കിൽ നിന്ന് ചോര വരുന്നത് കാണാം. കുട്ടികളുടെ മൂക്കിനുള്ള കൈ ഇടുന്നത് മൂലം ഉണ്ടാകുന്ന രക്തസ്രാവം ഇതിൽ പെടുത്താം. അതുപോലെതന്നെ ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്നവരിൽ ചൂട് കാരണം മൂക്കിലെ രക്തക്കുഴലുകൾ പൊട്ടാറുണ്ട്. മൂക്കിൽ ദശയുണ്ടാകുമ്പോഴും മൂക്കിൽ അടി ഏൽക്കുമ്പോഴും ബോള് പോലുള്ള വസ്തുക്കൾ മൂക്കിൽ വന്നു.
തട്ടുമ്പോഴും ഇത്തരത്തിൽ രക്തസ്രാവം കാണുന്നു. മൂക്കിലുള്ള ചെറിയ പൊട്ടലുകളോ എല്ലുകളുടെ പൊട്ടലുകളും ആണ് ഈ രക്തസ്രാവത്തിന്റെ കാരണം. ഡെങ്കിപ്പനി ഉള്ളവരിൽ ലിവർ ഡിസീസ് ഉള്ളവരിൽ ഹീമോഫീലിയ എന്ന രോഗാവസ്ഥയുള്ളവർക്ക് എന്നിങ്ങനെയുള്ള കുറെ കാരണങ്ങളാൽ രക്തം മൂക്കിൽ നിന്ന് വരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക. Video credit : Baiju’s Vlogs