ഇന്ന് നമ്മുടെ സമൂഹം ഒട്ടാകെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. കുട്ടികളിലും ഇത് കണ്ടുവരുന്നു എന്നത് മറ്റൊരു പ്രശ്നമാണ്. നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ വലിച്ചെടുത്ത് പുറന്തള്ളുകയാണ് ഇതിന്റെ ധർമഠ.ലിവറിന്റെ കോശങ്ങളിൽ കൊഴുപ്പ് അടയുന്നതിനാണ് പറയുന്നത്. കരളിന്റെ ഭാരത്തിനേക്കാളും അഞ്ചു മുതൽ 10% വരെ കൊഴുപ്പിന്റെ അളവ് കൂടുന്നതാണ് ഫാറ്റിലിവർ. ഇത് ലിവറിന്റെ പൂർണ്ണമായ തകർച്ചയിലേക്ക് വഴിവെക്കുന്നു.
ഇതിന്റെ കാരണങ്ങളിൽ ഒന്നാണ് മദ്യപാനം. മറ്റൊന്ന് മദ്യപാനം അല്ലാത്ത കാരണങ്ങളാണ്. മദ്യം കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളുടെ അളവ് കൂടുന്നു. ഇത് ഫാറ്റി ലിവറിന് ഒരു കാരണമാക്കുന്നു. അമിതവണ്ണം അമിതമായ ആഹാരം കഴിക്കുന്നത് ഷുഗർ പ്രഷർ എന്നിവയും ലിവർഫാറ്റി യുടെ കാരണങ്ങളാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയും അത് പിന്നീട് ലിവർ മാറുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മൾ സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പെയിൻ കിലറുകൾ ഫാറ്റി ലിവറിന്റെ മറ്റൊരു പ്രധാന കാരണമാണ്. അതുപോലെ മലേറിയ പോലുള്ള ബാക്ടീരിയകൾ ഫാറ്റി ലിവർ ഉണ്ടാക്കുന്നു.
പൊതുവേ ഇതിനെ ഒരു ലക്ഷണവും കാണുന്നില്ല ചില സമയങ്ങളിൽ ഇത് മഞ്ഞപ്പിത്തമായും വയറു വീർത്തു വരുന്നത് വയറുവേദനയും മൂക്കിൽ നിന്ന് ബ്ലഡ് വരുന്നതായി വിശപ്പില്ലായ്മ കിതപ്പ് ക്ഷീണം എന്നിങ്ങനെ കാണുന്നു. ഇത് ഇതിന്റെ മൂർച്ചയിൽ എത്തുമ്പോൾ ലിവർ സിറോസിസ് ആയും ലിവർ ഫെയിലിയർ ആയും കാണുന്നു. പിത്തസഞ്ചിയിലെ കല്ലുകൾ ലിവർ ഫെയിലിയറിന്റെ ഒരു ലക്ഷണം മാത്രമാണ്. ഫാറ്റിലിവർ കണ്ടെത്തുന്നതിനു വേണ്ടി വയറിലെ സ്കാനിംഗ് ലിവർ ഫംഗ്ഷൻ ടെസ്റ്റ് എൻഡോസ്കോപ്പികൾ എന്നിവ വഴി സാധ്യമാകുന്നു.
നല്ലൊരു ആരോഗ്യ ശീലത്തിലൂടെയും നല്ലൊരു വ്യായാമത്തിലൂടെയും മറ്റു ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ എന്നിവ കണ്ട്രോൾ ചെയ്തുകൊണ്ടും അമിതമായി പെയിൻ കില്ലറുകൾ എടുക്കുന്നത് ഒഴിവാക്കിയും മദ്യപാനം പുകവലി എന്നിവ പൂർണമായി മാറ്റിക്കൊണ്ടും ഇതിന് മറികടക്കാവുന്നതാണ്. ധാരാളം വെള്ളം കുടിച്ചു കൊഴുപ്പ് അധികം ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും റെഡ്മിസ് ഒഴിവാക്കിയും നമുക്ക് അകറ്റാൻ സാധിക്കും. ഭക്ഷണക്രമത്തിൽ ധാരാളം ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നത് വഴിയും ഇതിനെ നമുക്ക് ഒരു പരിധിവരെ മറികടക്കാവുന്നതാണ്.കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.