മാങ്ങ കയ്യിൽ ഉണ്ടായാൽ മതി ഇനി ഉടനെ കിടിലൻ അച്ചാർ തയ്യാറാക്കാം..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവരുടെയും വെള്ളം വരുന്ന റെസിപ്പിയുമായാണ്. എല്ലാവരുടെ കൈയിലും മാങ്ങാ ഉണ്ടെങ്കിൽ രണ്ടു മാങ്ങാ എടുത്ത ശേഷം ഉടനെ തന്നെ മാങ്ങാ എടുക്കാവുന്നതാണ്. ഇപ്പോൾ മാങ്ങയുടെ സീസൺ ആണ്. രണ്ടു മാങ്ങ എടുത്ത് ശേഷം ഉടനെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന അച്ചാറാണ് ഇത്. ഒരു അരമണിക്കൂർ സമയം ഉണ്ടായാൽ മതി എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരു 10 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് മാങ്ങാ റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക.

കുറച്ചു ഉപ്പ് മിസ്സ്‌ ചെയുക. അതിനുശേഷം വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ കൂടുതൽ ദിവസം ഉപയോഗിക്കാൻ സാധിക്കും. ഇത് പുറമേ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ വെക്കരുത്. ഈയൊരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ വളരെ ടേസ്റ്റിയായി മാങ്ങാ അച്ചാർ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെങ്കിലുമാണ് നോക്കാം.

ഒന്നോരണ്ടും മാങ്ങ എടുത്ത ശേഷം ചെറിയ പീസ് ആയി കട്ട് ചെയ്ത് എടുക്കുന്നു. അതുപോലെതന്നെ രണ്ട് പച്ചമുളക് എടുക്കുക. അതുപോലെതന്നെ കുറച്ച് കറിവേപ്പില എടുക്കുക. ആദ്യം തന്നെ മാങ്ങ ഉപ്പ് പുരട്ടിയ ശേഷം അരമണിക്കൂർ വെക്കുക. ഈ ഒരു ബൗളിലേക്ക് മാങ്ങ മാറ്റി വെക്കുക. ഈ മാങ്ങയിലേക്ക് ഒരു മുക്കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്ത് എടുക്കുക. മാങ്ങയിൽ നിന്ന് കുറച്ചു വെള്ളം വരുന്നതാണ്. അതിനുശേഷം ബാക്കിയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം.

പിന്നീട് ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ ഉലുവ വറുത്തു പൊടിച്ചത്. അതുപോലെതന്നെ എരിവിന് അനുസരിച്ച് മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് അര ടീസ്പൂൺ സാധാരണ മുളക് പൊടി അതുപോലെ തന്നെ ഒരു ടീസ്പൂൺ കാശ്മീരി ചിലി ചേർത്ത് മിസ് ചെയ്യാവുന്നതാണ്. ഇതിലേക്ക് ഗ്രേവി വേണമെങ്കിൽ തിളപ്പിച്ച് ചൂട് മാറിയ വെള്ളം ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *