ചരിത്രപ്രസിദ്ധവും പ്രാധാന്യമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നലിതിന്റെ ഔഷധഗുണങ്ങളെ പറ്റി ഉപയോഗ രീതിയെ പറ്റി പലർക്കും അറിയണമെന്നില്ല. പാലസ്തീനിലാണ് ഈ പഴത്തിന്റെ ജന്മസ്ഥലം. വിശുദ്ധ ഖുർആനിലെ അത്തി എന്ന് നാമകരണം ചെയ്ത ഒരു അദ്ധ്യായം തന്നെയുണ്ട്. ഇതിന്റെ ചരിത്ര പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നതും. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണാൻ കഴിയും.
ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ അൻപത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവുമാണ്. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ കാണാൻ കഴിയും. അത്തിപ്പഴം പഞ്ചസാരയും ശർക്കരയും ചേർത്ത് കഴിച്ചാൽ രക്തസ്രാവം.
തന്ത ഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയതിനാൽ. കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നാണിത്. അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവികത വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തി പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും ഇതു വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പഴം ആണ് അത്തിപ്പഴം. അര കിലോ അത്തിപ്പഴത്തിലെ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ആകേ ആവശ്യമുള്ള ഊർജ്ജത്തിൽ അഞ്ചിൽ നാല് ഭാഗമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena