ഇന്ന് ഇവിടെ പറയുന്നത് പി സി ഓ ഡി യെ കുറിച്ചാണ്. ലോകത്തിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഇത്. പത്തിൽ ഒരു സ്ത്രീയ്ക്ക് ഈ പ്രശ്നം കാണുന്നുണ്ട് എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ഇന്നത്തെ ഈ കാലഘട്ടത്തിൽ ഇത്തരം പ്രശ്നങ്ങൾ വളരെ കോമൻ ആയി കണ്ടുവരുന്നത് എന്ന് നോക്കാം. ഡയറ്റ് ലൈഫ് സ്റ്റൈൽ അതുപോലെതന്നെ വ്യായാമത്തിന്റെ കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളാണ്. ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇറെഗുലർ മെൻസ്ട്രൽ സയ്കിൾ ആണ്. അതുപോലെ തന്നെ എക്സസീവ് ഹെയർ ഗ്രോത്ത് അതായത് മുഖത്ത് കൂടുതലായി രോമം വളർച്ച കാണുന്നത്. അതുപോലെതന്നെ ബോഡി വെയിറ്റ് കൂടുന്നത്. മുടി കൊഴിയുക.
അതുപോലെതന്നെ ഇവരിൽ കൂടുതലായി മുഖക്കുരു കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ തന്നെ പെട്ടെന്ന് ഗയ്നക്കോളജിസ്റ്റിനെ കണ്ടു ഈ പ്രശ്നമാണോ എന്ന് സ്ഥിരീകരിക്കേണ്ടതാണ്. ഇനി ഇത്തരക്കാർ ചെയ്യേണ്ട മൂന്ന് സൊല്യൂഷൻ എന്താണെന്ന് നോക്കാം. ആദ്യം തന്നെ കൃത്യമാക്കേണ്ടത് ഡയറ്റ് ആണ്. പി സി ഓ ഡി പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ഇത് വന്നു കഴിയുമ്പോൾ നമുക്ക് പി സി ഓ ഡി മാത്രമല്ല ഭാവിയിൽ ഡൈബേറ്റിസ് അതുപോലെതന്നെ കൂടുതൽ കൊളസ്ട്രോൾ ലെവൽ അതുപോലെതന്നെ ക്യാൻസർ പോലും ഉണ്ടാക്കാവുന്ന ഒരു മൂല കാരണമാണ് ഇൻസുലിൻ റെസിസ്റ്ൻസ്.
ഡയറ്റിൽ വരുന്ന ടീനേജ്ൽ വരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് ഇറെഗുലർ ഭക്ഷണ രീതിയാണ് അവരുടെ ഉള്ളിൽ കാണുന്നത്. ഫാസ്റ്റ് ഫുഡ് കഴിക്കുക അതുപോലെ തന്നെ കൂടുതൽ അവർ ഡിപ്പെൻഡ് ചെയ്യുന്നത് സ്പയ്‌സി ഓയിലി ഫുഡ്സ് ആണ്. അതുപോലെതന്നെ ഇവർ സമയത്ത് ആഹാരം കഴിക്കാതിരിക്കുകയും അതുപോലെതന്നെ കുറവ് ഫ്രൂട്സ് വെജിറ്റബിൾസ് ഡയറ്റിൽ കാണാതിരിക്കുകയും ചെയ്യുന്ന സമയത്ത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി അവരെ ബോദർ ചെയ്യുന്നത്.
എന്തെല്ലാം ആണ് നല്ല ഡയറ്റ് ചെയ്ത് നോക്കാം. ലെസ് കാർപോഹൈഡ്രേറ്റ് മോഡരീറ്റ് പ്രോടീൻ മോഡരീറ്റ് ഫാറ്റ് ഇതാണ് ഇതിന്റെ ഏറ്റവും നല്ല ഭക്ഷണ രീതി എന്ന് പറയുന്നത്. ഇത് കഴിച്ചാൽ മറ്റ് പല പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് കുറയ്ക്കാൻ സാധിക്കും. പെൺകുട്ടികളിൽ മാത്രമല്ല പ്രേഗ്നെന്സി ലെവൽ കഴിഞ്ഞിട്ടുള്ള അമ്മമാരും വരെ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. അവർ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam