ചോറ് ബാക്കി വന്നാൽ ഇനി കളയല്ലേ..!! ഇങ്ങനെ ഒരു സ്നാക്സ് ഉണ്ടാക്കിയിട്ടുണ്ടോ..!!| Easy Evening Snacks In Malayalam

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ സിമ്പിൾ ആയി ചെയ്യാവുന്ന നല്ല രുചികരമായ സ്നാക്സ് ആണ്. ഒരു അഞ്ചോ 10 മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. നല്ല ടേസ്റ്റി ആയിട്ടുള്ള ഈ പലഹാരം എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഇവിടെ ചെയ്തെടുക്കുന്നത് ചോറ് ഉപയോഗിച്ചാണ്. ഒരു കപ്പ് ചോറ് എടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക.

ഇതിന്റെ കൂടെ തന്നെ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞത് എടുത്തിട്ടുണ്ട് ഇത് കൂടി ഇട്ട് കൊടുത്ത് രണ്ടുംകൂടി നന്നായി ഉടച്ചെടുക്കുക. ഇത് നന്നായി ഉടച്ചെടുത്തു കഴിഞ്ഞാൽ ഇതിലേക്ക് കുറച്ച് ചേരുവകൾ കൂടി ചേർത്ത് കൊടുക്കേണ്ടത്. സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഇതിന്റെ കൂടെ തന്നെ എരിവ് അനുസരിച് പച്ചമുളക് ചേർത്ത് കൊടുക്കുക. രണ്ട് പച്ചമുളക് പൊടിയായി അറിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമായത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക.

അതുപോലെതന്നെ അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്തു കൊടുക്കുക. പിന്നീട് കാൽ കപ്പു മൈദ പൊടി കൂടി ചേർത്തു കൊടുക്കുക. അതുപോലെ ചെറിയ കഷ്ണം ഇഞ്ചി ചതച്ചത് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്തു എടുക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Amma Secret Recipes

Leave a Reply

Your email address will not be published. Required fields are marked *