വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല നാടൻ കട്ട തൈര് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന പോലെ തന്നെ കട്ട തൈര് അരമണിക്കൂറിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ രണ്ട് തരത്തിൽ ഇതുണ്ടാക്കുന്നത്. ആദ്യം ഉണ്ടാകുന്നത് പുളിയില്ലാത്ത കട്ട തൈരാണ്.
രണ്ടാമത് ഉണ്ടാകുന്നത് നല്ല പുള്ളി ഉള്ള തൈര് ആണ്. ഇതുണ്ടാക്കാനായി നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു സാധനം ചേർത്തു കൊടുത്താൽ മതി. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ ഒരു അഞ്ചു മിനിറ്റ് ചെറിയ ചൂടിൽ വച്ച് കുറച്ച് സമയ ഇളക്കി കൊടുക്കുക.
ഇങ്ങനെ ചെയ്ത പാൽ തിളപ്പിച്ചെടുക്കുക. ഇനി തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് കുറച്ചൊന്നു ചൂടാറണം. ചെറിയ ചൂടോടുകൂടിയ പാലിലേക്ക് 2 സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഇതിലേക്ക് സ്റ്റീൽ പാത്രം എടുക്കുക. ആ പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളമാണ് എടുത്തുകൊടുക്കേണ്ടത്.
പിന്നീട് ഈ പാത്രം കുക്കറിലേക്ക് ഇറക്കി വയ്ക്കുക. ഈ ചൂടുവെള്ളത്തിന്റെ മുകളിലായി പാല് ഇരിക്കുന്ന പാത്രം വെച്ചു കൊടുക്കുക. ഈ ചൂടുവെള്ളം പാലിന്റെ താഴെയായി വരുന്ന രീതിയിൽ വെച്ചു കൊടുക്കുക. പിന്നീട് ഇതു മൂടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog