മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചെറുപ്പത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ചില പാടുകൾ കുരുക്കൾ എന്നിവയെല്ലാം വലിയ രീതിയിലുള്ള സൗന്ദര്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതും. ചർമ്മത്തിലെ മൃതകോശങ്ങളും മറ്റ് അഴുക്കുകളും വന്നടിഞ്ഞ് രോമകൂപങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് ആണ് മുഖക്കുരു.
ഇത് പ്രതിരോധിക്കാനായി ചില കാര്യങ്ങൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ആദ്യത്തെ കാര്യം മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ദിവസവും രണ്ട് തവണ മുഖം കഴുകേണ്ടതാണ്. അഴുക്ക് മൃതകോശങ്ങളും എണ്ണയും നീക്കം ചെയ്യാനായി ഇത് സഹായിക്കുന്നുണ്ട്. വീര്യം കുറഞ്ഞ ഫേസ് വാഷ് അതുപോലെതന്നെ ഇളം ചൂടുവെള്ളം എന്നിവ കൊണ്ട് മുഖം കഴുകാൻ ശ്രദ്ധിക്കാം. വീര്യം കൂടിയ സോപ്പ് ഒഴിവാക്കേണ്ടതാണ്. വൃത്തി ആയിരിക്കട്ടെ എന്ന് കരുതി ഇടയ്ക്കിടെ മുഖം കഴുകുന്നത് അത്ര നല്ലതല്ല.
അതുപോലെതന്നെ മുഖം ഉരച്ചു കഴുകരുത്. ശക്തിയിൽ അമർത്തി ഉരച്ചു കഴുകുന്നത് മുഖചർമ്മം കേടു വരുത്തും. കൈകൾ കൊണ്ട് അല്ലെങ്കിലും മൃതുവായ തുണി ഉപയോഗിച്ച് വളരെ പതുക്കെ വേണം ഇത് കഴുകാൻ. മൊയ്‌സ്ചററൈസർ ചെയാം. മുഖക്കുരു നിയന്ത്രിക്കാനുള്ള പല മരുന്നുകളും ചർമ്മം വരളാൻ കാരണമാകുന്നവയാണ്. അതിനാൽ തന്നെ.
നല്ല മൊയ്‌സ്ചററൈസർ തിരഞ്ഞെടുത്ത ഉപയോഗിക്കാവുന്നതാണ്. മുഖ കുരു ഉണ്ടാക്കില്ലെന്നു ഉറപ്പ് തരുന്ന ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. അതുപോലെതന്നെ മേക്കപ്പ് ഇട്ട ശേഷം ഉറങ്ങരുത്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് വൃത്തിയായി കഴുകി കളയേണ്ടതാണ്. ഓയിൽ ഫ്രീ ആയിട്ടുള്ള സൗന്ദര്യവർദ്ധ വസ്തുക്കൾ കഴിയുമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala