മരുന്നുകളിലൂടെ അല്ലാതെ പ്രമേഹത്തെ മറികടക്കാൻ സാധിക്കുമോ? കണ്ടു നോക്കൂ.

കാലാകാലങ്ങളായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം. ഇന്നത്തെ കാലത്ത് ഇത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെയാണ് കാണുന്നത്. ഇന്ന് ഒട്ടനവധി രോഗങ്ങളുടെ ഒരു മൂല കാരണം തന്നെയായി ഈ പ്രമേഹം മാറി കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ രക്തത്തിൽ ഷുഗർ ലെവൽ കൂടി നിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്.

ധാരാളമായി മധുരങ്ങളും അന്നജങ്ങളും കഴിക്കുന്നതിലെ ഫലമായിട്ടാണ് ഇത്തരത്തിൽ ശരീരത്തിൽ ഷുഗർ കൂടി നിൽക്കുന്നതും അതുവഴി പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ നേരിടുന്ന അമിതവണ്ണം പിസിഒഡി ആർത്രൈറ്റിസ് ഹൃദ്രോഗങ്ങൾ എന്നിവയുടെ ഒരു പ്രധാന കാരണം തന്നെയാണ് ഈ പ്രമേഹം. നമ്മുടെ രക്തത്തിൽ ഷുഗറുകൾ അമിതമാകുമ്പോൾ അത് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും.

രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി കൊണ്ട് ഹാർട്ടറ്റാക്ക് ഹാർട്ട്ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള പല രോഗങ്ങളും ഉണ്ടാക്കുകയും ചെയുന്നു. അതോടൊപ്പം തന്നെ സ്ത്രീകളിലെ പിസിഒഡിയുടെ ഒരു പ്രധാന കാരണം കൂടിയാണ് ഇത്. ഇത്തരത്തിൽ രണ്ടുവിധത്തിലാണ് പ്രമേഹം ഉള്ളത്. അതിൽ ഏറ്റവും ആദ്യത്തെ ടൈപ്പ് വൺ ഡയബറ്റിക്സ് ആണ്. ഇത് കുട്ടികളിൽ ജനിതകപരമായി കാണുന്ന പ്രമേഹ അവസ്ഥയാണ്.

ഇൻസുലിൻ എന്നത് തീരെ ഇല്ലാത്ത ഒരു അവസ്ഥയാണ് ഇത്. എന്നാൽ ടൈപ്പ് പ്രമേഹം എന്നത് ഇൻസുലിൻ ഉണ്ടെങ്കിലും നമ്മുടെ ശരീരത്തിൽ ഷുഗറുകളും മറ്റും അമിതമാകുമ്പോൾ ഇൻസുലിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ്. ഇന്ന് ഒട്ടനവധി ആളുകളിൽ കാണുന്ന പ്രമേഹം ഈ ടൈപ്പ് ടു പ്രമേഹം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.