മലാശയത്തിൽ കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. നമ്മുടെ മാറിയ ജീവിതരീതിയും ഭക്ഷണ ശീലങ്ങളും എല്ലാം ഇന്നത്തെ കാലത്ത് പുതിയ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഇതിൽ തന്നെ മലശയ അസുഖങ്ങൾ ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. പഴയ കണക്കുകളും പുതിയ കണക്കുകളും വെച്ച് നോക്കുമ്പോൾ നിരവധി ആളുകളിലേക്ക് ഈ രോഗം കടന്നുവരുന്നു എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
സാധാരണ 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ് ഇത്തരത്തിലുള്ള വയറിൽ ഉണ്ടാകുന്ന മുഴകൾ അതുപോലെതന്നെ വയറിൽ ഉണ്ടാകുന്ന ക്യാൻസർ അതുപോലെതന്നെ മലാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ എല്ലാം ഉണ്ടായിരുന്നത്. എന്നാ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു എന്നതാണ് പുതിയ കണക്കുകൾ പ്രകാരം കാണാൻ കഴിയുക. ഇതിൽ തന്നെ പലപ്പോഴും മനസ്സിലാക്കുന്നത് ഇതിന്റെ തുടക്ക ലക്ഷണങ്ങൾ തിരിച്ചറിയാതെ വളരെയധികം വേഴ്‌സ് ആയതിനുശേഷം ഈ രോഗം പടർന്നു പിടിച്ചതിനു ശേഷം. ശരീരത്തിൽ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച ശേഷം മാത്രമാണ് പല ആളുകളും ഈ രോഗാവസ്ഥ തിരിച്ചറിയുന്നത് എന്നതാണ് വാസ്തവമായ കാര്യം.
അതുകൊണ്ടുതന്നെ കോളേറെക്ടൽ ക്യാൻസർ അല്ലെങ്കിൽ മലാശയ ക്യാൻസറിൽ ശരീരം പുറമേ കാണിക്കുന്ന ചില ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലാശയ ക്യാൻസറിൽ ശരീരം കാണിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണമാണ് മലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. പലപ്പോഴും വളരെ ചെറിയ കനത്തിൽ മലം കട്ടിയായി പോരാത്ത രീതിയിൽ നൂല് പോലെ പുറത്തേക്ക് വരിക. അതുപോലെതന്നെ പുറത്തേക്ക് വരുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുക.
അതുപോലെതന്നെ മലം പ്പുറത്തേക്ക് പോരാതെ വലിയ രീതിയിൽ പ്രയാസം അനുഭവിക്കുന്ന രോഗാവസ്ഥ പല ആളുകളിലും കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ തന്നെ കാൻസറിന്റെ തുടക്കം ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ചില ആളുകളിൽ ഉണ്ടാകുന്ന മലബന്ധം. അതുപോലെതന്നെ ഡയറിയ. മാറിമാറി വരുന്ന ഇത്തരത്തിലുള്ള വയറിൽ ഉണ്ടാകുന്ന അസ്വസ്ഥത. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറച്ചുകാലങ്ങളായി കാണുന്നുണ്ടെങ്കിൽ ഇത് ചെക്ക് ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ വൈറിൽ തന്നെകാണുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam