വെള്ള കടലക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ കറിയുടെ പ്രത്യേകത എന്തിന്റെ കൂടെ കഴിക്കാനും ഇത് നല്ല ടേസ്റ്റ് ആണ്. ചോറിന്റെ കൂടെ ചപ്പാത്തിയുടെ കൂടെ ബ്രെഡിന്റെ കൂടെ അതുപോലെതന്നെ അപ്പത്തിന്റെ കൂടെ എന്തിന്റെ കൂടെ കഴിക്കാനായാലും വളരെ രുചിയുള്ള ഒന്നാണ് ഇത്. ഈ വെള്ള കടല കറി എല്ലാവർക്കും ഇഷ്ടമാകുന്നതാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. സാധാരണ കറുത്ത കടലയ്ക്കും വേവിച്ചെടുക്കുന്ന സമയമെടുക്കില്ല.
ആദ്യം തന്നെ വെള്ളത്തിൽ ഇട്ടു കുതിർത്ത വെള്ള കടല എടുക്കുക. ഇത് 500 ഗ്രാം ആണ് എടുത്തിരിക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ടു വലിയ തക്കാളി എടുക്കുക. പിന്നീട് ഇതിലേക്കാവശ്യമായത് വലിയ വെളുത്തുള്ളിയാണ് അതുപോലെതന്നെ ഒരു വലിയ കഷ്ണം ഇഞ്ചി. അതുപോലെതന്നെ സവാള പച്ചമുളക് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് മഞ്ഞൾ പൊടി മുളക് പൊടി മല്ലിപ്പൊടി ചെറിയ ജീരകം പൊടിച്ചത് ഗരം മസാല ഇതിലേക്ക് ആവശ്യമുള്ളത്.
കറിവേപ്പില ഉണ്ടെങ്കിൽ അതുകൂടി ചേർക്കാവുന്നതാണ്. ആദ്യം തന്നെ കുക്കറിലേക്ക് കടല ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് രണ്ടര ഗ്ലാസ് വെള്ളമാണ് ചേർക്കേണ്ടത്. ഇതുപോലെ സ്റ്റീൽ ക്ലാസിലെ രണ്ടര ക്ലാസ് വെള്ളമാണ് ചേർക്കേണ്ടത്. ഇത് വെവിക്കാനായി വെക്കുക. പിന്നീട് ഇതിന്റെ മസാല റെഡിയാക്കിയെടുക്കാം.
ഒരു പാൻ എടുക്കുക ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഓയിൽ ചേർത്ത് കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് കീറിയത് സവാള അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് മസാല പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen