ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ ഇരുമ്പൻപുളി വില്മ്പിപുളി ചെമ്മീൻ പുളി എന്നറിയപ്പെടുന്ന പുള്ളി ഉപയോഗിച്ചുള്ള ഒരു കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഉണക്ക ചെമ്മീനും കൂടി ചേർത്താണ് ഈ ടേസ്റ്റ് ആയിട്ടുള്ള അടിപൊളി കറി തയ്യാറാക്കുന്നത്. നമ്മുടെ പറമ്പിൽ ഇരുമ്പൻ പുളി ധാരാളമായിട്ടുള്ള ഒരു സമയമാണ്. വെറുതെ കൊഴിഞ്ഞുപോകുന്ന ഇരുമ്പൻപുളി.
ഉപയോഗിച്ച് നമുക്ക് നല്ലൊരു കറി വെക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ 15 ഓളം ഇരുമ്പൻ പുളി ക്കഴുകി നന്നാക്കി അതിന്റെ രണ്ടുഭാഗവും ചെത്തി കളയുക. ഇത് രണ്ടായി അരിഞ്ഞു വെക്കുക. ഇവിടെ കുറച്ച് പീര എടുക്കുക. പിന്നീട് ഇതിലേക്ക് നാലഞ്ച് ചെറിയ ഉള്ളി. അതുപോലെതന്നെ രണ്ടു വെളുത്തുള്ളി എടുക്കുക. പിന്നീട് നാല് പച്ചമുളക് എടുക്കുക. ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ഒരുപിടി ചെമീൻ പൊടി കഴുക്കി വൃത്തിയാക്കിയ ശേഷം ചെറുതായി ഫ്രൈ ചെയ്തെടുക്കുക. ഉണക്ക ചെമീൻ ഇല്ലെങ്കിൽ പുളി മാത്രമായി തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ അരച്ചെടുത്ത അരപ്പ് മാറ്റിവെക്കുക. ഒരു ചട്ടിയിലേക്ക് ഇരുമ്പൻ പുളി ഇട്ട് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ഉണക്ക ചെമ്മീൻ ചേർത്തു കൊടുക്കുക.
ചെറിയ ഉള്ളി ചതച്ചെടുത്തത് ചേർത്തു കൊടുക്കുക. കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ആവശ്യത്തിന് മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് മുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുറച്ചു വെളിച്ചെണ്ണ ചേർക്കുക പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credt : Tips For Happy Life