ചാമ്പയിലെ ഈ ഗുണങ്ങൾ അറിയാമോ… ഇത് ഇനി നിസ്സാരമായി കാണേണ്ട…| Benefits Of Chambaka

നിരവധി ആരോഗ്യഗുണങ്ങളാണ് ചാമ്പക്കയിൽ അടങ്ങിയിട്ടുള്ളത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചാമ്പക്കയുടെ ഈ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ തൊടികളിൽ സർവസാധാരണമായി നട്ട് വളർത്തുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റു ഫലങ്ങൾക്ക് ലഭിച്ചിട്ടുള്ള അത്ര സ്വീകാര്യത ചാമ്പക്ക് ലഭിച്ചു കാണില്ല. അവധിക്കാലങ്ങളിൽ ചാമ്പതോട്ടിൽ ബാല്യം ചെലവിട്ട വരും ഉണ്ടാകും. കൈവിളയിൽ കുറച്ച് ഉപ്പിട്ട ശേഷം അതിൽ ചാമ്പക്ക തൊട്ട് ആസ്വദിച്ചു കഴിഞ്ഞ കുട്ടിക്കാലം ചിലരുടെയെങ്കിലും ഓർമ്മകളിൽ എന്നും ഉണ്ടാകും.

അതേസമയം തന്നെ ആർക്കും വേണ്ടാതെ പഴുത്ത് താഴെ വീണു ചീഞ്ഞുപോകുന്ന ചാമ്പക്ക നോക്കി നെടുവീർപ്പിടുന്ന മുത്തശ്ശിമാരെയും ഇന്ന് കാണാൻ കഴിയും. എന്നാൽ ഈ കൊച്ചു ഫലത്തിനുള്ളിൽ നിറഞ്ഞിരുന്ന ഔഷധഗുണത്തെ പറ്റി അറിഞ്ഞിരുന്നാൽ ഒറ്റ ചാമ്പക്ക പോലും വെറുതെ കളയാൻ ആർക്കും സാധിക്കില്ല. ചാമ്പക്ക ചാമ്പങ്ങ ഉള്ളി ചാമ്പങ്ങ തുടങ്ങിയ പേരുകളിൽ റോസ് ചുവപ്പ് നിറങ്ങളിൽആണ് ഇത് കാണാൻ കഴിയുക.

നല്ല ജലാംശം ഉള്ള കായ്കൾ വീടുകളിലെ ഫ്രിഡ്ജ്ൽ ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വിത്തുവഴി ഉണ്ടാകുന്ന ചാമ്പക്ക പ്രത്യേക പരിചരണം ഇല്ലാതെ തന്നെ വളരുന്നതാണ്. ജലാംശം കൂടുതലുള്ളതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കൻ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വയറിളക്കം ഉണ്ടാക്കുമ്പോഴും കഴിക്കാൻ ഇത് നല്ലതാണ്. ക്യാൻസർ തടയാനും ചാമ്പക്കക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.

ഉണക്കിയെടുത്ത ശേഷം അച്ചാർ ഇടാനും ഇതു വളരെ നല്ലതാണ്. ചാമ്പക്കയുടെ കുരു ഉണക്കി പൊടിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് തിമിരം ആസ്മ പോലുള്ള രോഗങ്ങൾക്ക് നല്ല ഒരു പരിഹാരം കൂടിയാണ്. ചാമ്പക്കയുടെ പൂക്കൾ പനി കുറയ്ക്കാൻ വളരെ നല്ലതാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പഴം കൂടിയാണിത്. പ്രമേഹ രോഗികൾക്ക് മാത്രമല്ല ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *