നാരങ്ങ വെള്ളം കുടിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് അല്ലേ. നാരങ്ങയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. എന്നാൽ നാരങ്ങ വെള്ളം ഉണ്ടെങ്കിൽ കുടിച്ചു കഴിഞ്ഞാൽ അതിന്റെ തൊലി വെറുതെ കളയുകയാണ് പതിവ്. ഇന്ന് ഇവിടെ നാരങ്ങ തൊലി ഉപയോഗിച്ച് ഒരു കിടിലൻ ഐഡിയ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇവിടെ രണ്ടു നാരങ്ങയുടെ തൊലിയെടുക്കുക. വീട്ടിലെപ്പോഴും നാരങ്ങ വാങ്ങാറുണ്ട്. എന്നാൽ ഇതുപോലെയുള്ള ഉപയോഗം ആദ്യമായിട്ടായിരിക്കും കാണുന്നത്. രണ്ടു നാരങ്ങയുടെ തൊലി എടുകുക. പിന്നീട് ആവശ്യമുള്ളത് നമ്മുടെ വീട്ടിലുള്ള പഴയ കഷ്ണം തുണിയെടുക്കുക. തുണി എടുക്കുമ്പോൾ നെറ്റിന്റെ തുണിയുണ്ടെങ്കിൽ ഏറ്റവും നല്ലതാണ്. കാരണം തുണിയുടെ അകത്തേക്ക് നാരങ്ങ തൊലി വെക്കുകയാണ്.
നാല് കഷ്ണങ്ങൾ വെച്ചു കൊടുക്കുക. ഇത് തുണിയുടെ ഉള്ളിൽ വെച്ച് കിഴി കെട്ടിയെടുക്കുക. ഒറ്റ പ്രാവശ്യം കെട്ടിയാലും മതി. ഇത് നല്ലതുപോലെ ടൈറ്റ് ചെയ്ത് കെട്ടിക്കൊടുക്കുക. പിന്നീട് ബാക്കിയുള്ളത് കട്ട് ചെയ്തു മാറ്റുക. പിന്നീട് ചെയ്യേണ്ടത് നീണ്ടു കിടക്കുന്ന ഭാഗം കൊളുത്തു പോലെ കെട്ടി കൊടുക്കുക.
പിന്നീട് ഇത് ബാത്റൂമിലേക്കാണ് കൊണ്ടുപോകുന്നത്. ചില സമയത്ത് ബാത്റൂമിലും ബേർഡ് സ്മെല് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് ഫ്ലഷ് ടാങ്കിൽ വച്ചു കൊടുത്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen