കുക്കർ ഉണ്ടോ..!! പൂ പോലുള്ള അപ്പം ഇനി ഞൊടിയിടയിൽ റെഡി..!! മാവ് ഇനി പൊന്തിവരും…|Soft Palappam Recipe

എല്ലാവർക്കും വളരെ ഇഷ്ടമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാലപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വ്യത്യസ്തമായ രീതിയിലാണ് പാലപ്പം തയ്യാറാക്കിയെടുക്കുന്നത്. മാവരച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ ഉടനെ തന്നെ പൂ പോലുള്ള പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. സാധാരണ മാവ് തലേന്ന് രാത്രി അരച്ച് വെച്ചതിനുശേഷം ആണ് അപ്പം തയ്യാറാക്കി എടുക്കുന്നത്.

എന്നാൽ അതേ രീതിയിൽ തന്നെ നല്ല സോഫ്റ്റ് ആയി അരികുകൾ നല്ല ക്രിസ്പിയായി രീതിയിൽ പാലപ്പം മാവരച്ച് 10 മിനിറ്റ് കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാലപ്പം തയ്യാറാക്കാനായി ഇവിടെ എടുത്തിരിക്കുന്നത് ഇഡലി റൈസ് ആണ്. ഇത് ഒരു ഗ്ലാസ് എടുക്കുക. അരി കുതിരാനായി ഏകദേശം നാലു മണിക്കൂർ വയ്ക്കുക. ഇളം ചൂടുവെള്ളം ഒഴിച്ചു വളരെ പെട്ടെന്ന് തന്നെ അരി കുതിർത്തിയെടുക്കാവുന്നതാണ്.

രാത്രിയിലെ അരി കുതിരാനായി വച്ചു കഴിഞ്ഞാൽ രാവിലെ എഴുന്നേറ്റ് അരച് 10 മിനിറ്റിനുള്ളിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഡ്രൈഈസ്റ്റ് ആണ്. ഇത് കാൽ ടീസ്പൂൺ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് അരി അരച്ചെടുക്കുക. അരി നല്ലതുപോലെ കുതിർന്നു വരുന്നതാണ്. അതുപോലെതന്നെ ഈസ്റ്റ് കൃത്യമായ രീതിയിൽ ലഭിക്കുന്നതാണ്. പിന്നീട് ഇത് അരച്ചെടുക്കാം. ഇനി പെട്ടെന്ന് മാവ് പൊന്തി വരാനുള്ള മാർഗം എന്താണെന്ന് നോക്കാം.

മാവ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇത് ഒരു 10 മിനിറ്റിനുള്ളിൽ പൊന്തി വരാൻ കുക്കറിനുള്ളിലാണ് വെക്കേണ്ടത്. കുക്കറിനകത്ത് ചെറിയ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അരച്ചെടുത്ത മാവിന്റെ പാത്രം കുക്കറിലേക്ക് വെച്ചു കൊടുക്കുക. പിന്നീട് കുക്കർ അടച്ചുവെക്കുക. ഇനി വളരെ പെട്ടെന്ന് തന്നെ മാവ് പൊങ്ങി വരുന്നതാണ്. ഈയൊരു രീതിയിൽ പാലപ്പം ഇനി വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *