ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കിട്നി തകരാറും. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജന അവയവങ്ങളാണ് വൃക്കകൾ. നമുക്ക് ഓരോരുത്തർക്കും ഒരു ജോഡി വൃക്കകളാണ് കാണാൻ കഴിയുക. ഉദരത്തിനകത്ത് നട്ടെല്ലിന്റെ ഇരുഭാഗത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവങ്ങൾക്ക് ഏകദേശം 150 ഗ്രാം തൂക്കം ഉണ്ടാകും. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാനപ്പെട്ട ധർമ്മം.
ഇതു കൂടാതെ രക്തസമ്മർദം നിയന്ത്രിക്കൽ ശരീരത്തിലെ അമ്ലത്തിന്റെയും മറ്റു ലവന്നങ്ങളുടെയും അളവ് നിയന്ത്രിക്കുക. രക്തത്തിൽ ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കാനുള്ള ഒരു പ്രത്യേക തരം ഹോർമോൺ ഉൽപാദനം ചെയ്യുന്നുണ്ട്. എല്ലുകൾക്ക് ശക്തി നൽകുന്ന ജീവകം വൈറ്റമിൻ ഡി സജീവ രൂപത്തിൽ ആക്കുക എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ധർമ്മങ്ങൾ. ഇതിന് സ്തംഭനം ഉണ്ടാകുമ്പോൾ അതുപോലെതന്നെ കിഡ്നി ഫെയിലിയർ ഉണ്ടാകുമ്പോൾ ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ കുറഞ്ഞു പോകുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള രോഗികൾക്ക് മുഖത്തും കാലുകളിലും നീർക്കെട്ട് ഉണ്ടാകുന്നു. വിശപ്പില്ലായ്മ ശർദി അതുപോലെതന്നെ ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് കൂടാതെ രക്തസമ്മർദ്ദം ഹൈപ്പർ ടെൻഷൻ ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. വൃക്ക രോഗമുള്ള ഒരു വ്യക്തിക്ക് ആദ്യകാലങ്ങളിൽ ഭക്ഷണക്രമം നിയന്ത്രിച്ചു കൊണ്ടുവരാ. മരുന്നുകൾ കൊണ്ടും ചികിത്സിക്കാൻ സാധിക്കുന്നതാണ്.
ഇത് വളരെയേറെ ആശ്വാസം ലഭിക്കുന്നതാണ്. കുറച്ചു കാലങ്ങൾക്ക് ശേഷം വൃക്ക രോഗം പുരോഗമിച്ചു കഴിഞ്ഞാൽ വൃക്ക സ്തംഭനം അതുപോലെ തന്നെ കിട്നി ഫെയ്ലിയാർ അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും. താൽക്കാലികമായ വൃക്ക സ്തംഭനം കുറച്ചു മാസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതാണ് താൽക്കാലിക വൃക്ക സ്തംഭനം. ഇതിന്റെ പ്രധാന കാരണങ്ങൾ അണുബാധ പല തരത്തിലുള്ള ഇൻഫെക്ഷൻ എന്നിവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam