കരൾ രോഗം ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ്…

ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലോക കരൾ ദിനത്തോട് അനുബന്ധിച്ച് ചെറിയ സന്ദേശങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. കരൾ രോഗം നിശബ്ദമായി ആരെയും ബാധിക്കാം. അതുകൊണ്ടുതന്നെ ആവശ്യമായ ടെസ്റ്റുകൾ ആവശ്യമായ സമയത്ത് തന്നെ ചെയ്യുക എല്ലാവരും ശ്രദ്ധിക്കേണ്ടത്. കരൾ രോഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ എത്ര തവണ ഇതിനെക്കുറിച്ച് പറഞ്ഞാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു വിഷയമാണിത്. അതുകൊണ്ടാണ് ഇത് ഇവിടെ നിങ്ങളുമായി വീണ്ടും പറയുന്നത്.

യഥാർത്ഥത്തിൽ കരൾ രോഗ പണ്ടുകാലത്ത് വന്നിരുന്നത് 50 60 വയസ്സ് കഴിഞ്ഞ ആളുകളിലാണ്. മദ്യപാനികളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. മുൻപ് മഞ്ഞപ്പിത്തം വന്നിട്ടുള്ളവർക്ക് ആണ് കരൾ രോഗം വന്നിരുന്നത്. എന്നൽ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പക്കാരിൽ. 40 വയസ്സ് ആകുന്നതിനു മുൻപ് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഫാറ്റി ലിവർ പിന്നീട് കൂടി ഇത് പിന്നീട് സിറോസിസ് ആയി മാറുകയും പിന്നീട് കരൾ ക്യാൻസറായി മാറുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് കാണാൻ കഴിയുക. ഇതിന്റെ അവസ്ഥ ഇവിടെ വെച്ച് തടയാൻ സാധിക്കുകയാണെങ്കിൽ അതു വളരെ അത്യാവശ്യമാണ്.

ഏത് ഘട്ടം വരെയാണ് ഇത് തടയാൻ സാധിക്കുക എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി മദ്യം അമിതമായ കൊഴുപ്പുള്ള ആഹാരം കഴിക്കുക. എന്നാൽ അതനുസരിച്ച് ആവശ്യമായ രീതിയിൽ ഊർജം ഉപയോഗിക്കാൻ കഴിയാതിരിക്കുക. അതുപോലെതന്നെ വൈറസ് മൂലമുള്ള കരൾ രോഗം ഉണ്ടായിട്ടുള്ള ആളുകൾ. അതുപോലെതന്നെ ജനിതകമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് ആണ് നല്ല ഗുരുതരമായ രീതിയിൽ കരൾ രോഗമുണ്ടാകാനുള്ള സാധ്യത.

എന്നാൽ നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് കൊഴുപ്പ് അടിയുന്നത് വഴി കണ്ടുവരുന്ന കരൾ രോഗമാണ്. ഇത് ഘട്ടം ഘട്ട മായി ഗുരുതരമായ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പണ്ട് സ്ത്രീകൾക്ക് കരൾ രോഗം ഉണ്ടാകുമോ എന്ന് ചോദിച്ചാൽ വളരെ കുറവാണ് എന്ന് പറയാം. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ വളരെ സാധാരണയായി കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *