നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസര പ്രദേശത്തു കാണാൻ കഴിയുന്ന ഒന്നാണ് പേരമരം. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പേര് ഇലയും പേരക്കയും. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാടിന്റെ പൂർണമായി നാടൻ ഫലം എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് പേരയ്ക്ക. വൈറ്റമിൻ സിയുടെയും ഫൈബറകളുടെയും ഒരു വലിയ കലവറ തന്നെയാണ് പേരക്ക എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. കാലങ്ങളായി പാരമ്പര്യ വൈദ്യന്മാരുടെ മരുന്നുകളുടെ ഒരു പ്രധാന ഔഷധക്കൂട്ടാണ് പേരയില. വയറിളക്കം വൃണങ്ങൾ എന്നിവ സുഖപ്പെടുത്താൻ പേരയില കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.
കാൻസർ പ്രതിരോധിക്കാനും പേരയില വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ പേരയില ഇട്ട് ചായ കുടിച്ചാൽ ലഭിക്കുന്ന ആരൊഗ്യ ഗുണങ്ങൾ സ്വപ്ന തുല്യമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പേര ഇല ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് കുറച്ച് പേരയിലയുടെ തളിരിലകൾ മാത്രമാണ്. ഇവ നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തിയെടുക്കുക. ഒരു മിനിറ്റിനു ശേഷം ആ വെള്ളത്തിൽ സാധാരണ ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്.
പേരില ചായ കുടിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. അമിതമായി ഭാരം കുറയ്ക്കാൻ പേരയല ചായ വളരെ സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഷുഗർ നില ഉയരാൻ അനുവദിക്കാതെ വിശപ്പ് നിയന്ത്രിച്ച് ഈ ചായ ഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ഒരു പൂജ്യം കലോറി ഭക്ഷണമായതുകൊണ്ട് തന്നെ ഭാരം വർദ്ധിപ്പിക്കുമെന്ന് ഭയം പോലും വേണ്ടിവരില്ല. പ്രമേഹം നിയന്ത്രിക്കാനും പേരയില ചായ വളരെ ഏറെ സഹായിക്കുന്നുണ്ട്.
നേരത്തെ പറഞ്ഞതുപോലെ തന്നെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു പ്രമേഹത്തെ പ്രതിരോധിക്കുകയും അതിനെ തടയുകയും ചെയ്യുന്ന ഒന്നാണ് പേരയില. ജപ്പാൻ കാരുടെ പ്രധാന പ്രമേഹ നിയന്ത്രണ ഉപാധിയാണ് പേരയില ചായ. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനൊക്കെ വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട് എന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളാണ് പ്രധാനമായും കൊളസ്ട്രോൾ തടയാൻ സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam