നിങ്ങൾക്ക് വളരെ ഏറെ ഉപകാരപ്പെടുന്ന ചില ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാന രോഗ ലക്ഷണത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് തലകറക്കം. Ent യെ സംബന്ധിച്ച് ആണെങ്കിൽ തലകറക്കത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ് ബിപിപിവി. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്. രോഗികൾ സാധാരണ പറയുന്നത് ഏതെങ്കിലും ഒരു സൈഡിൽ പെട്ടെന്ന് തരത്തിരിക്കുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് കുനിയുമ്പോഴും അല്ലെങ്കിൽ കിടന്ന സ്ഥലത്തിന് എഴുന്നേൽക്കുമ്പോൾ പെട്ടെന്ന് ഒരു തലകറക്കം പോലെ തോന്നുക.
അല്ലെങ്കിൽ റൂം മുഴുവനായി കറങ്ങുന്ന പോലെ തോന്നാറുണ്ട്. ഇത് പൊതുവേ ഒരു 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റിനകം കംപ്ലീറ്റ് നിർത്താറുണ്ട്. എന്നാൽ ഓരോ തവണ ഈ ഒരു ദിശയിലേക്ക് തലതിരിക്കുമ്പോൾ ഈ തലകറക്കം വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാം ചെവി കേൾവിക്ക് മാത്രമല്ല. ബാലൻസിന് വളരെ അത്യാവശ്യമായ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ചെവിയുടെ ബാലൻസിന്റെ ഭാഗത്തിൽ മൂന്ന് കുഴലുകൾ കാണാൻ കഴിയും.
ഇത് പല ഡയറക്ഷനിൽ ആയാണ് കാണാൻ കഴിയുക. ഈ കുഴലിന്റെ ഉള്ളിൽ വെള്ളം പോലെയുള്ള ഒരു സാധനം കാണാൻ കഴിയും. നമ്മൾ നമ്മുടെ തല ഒരു ദിശയിലേക്ക് തിരിക്കുമ്പോൾ. ആ ഭാഗത്തേക്കുള്ള കുഴലിലെ വെള്ളം അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്നതാണ്. ഇതുമൂലം തലച്ചോറിലേക്കും സിഗ്നൽ പോകുന്നതാണ്. ഈ വ്യക്തി തിരയുന്നുണ്ടെന്നും. നമ്മൾ തിരിയിലെ നിർത്തുമ്പോൾ ആ വെള്ളവും അവിടെ നിൽക്കുന്നതാണ്. അതുപോലെതന്നെ ഇതിന്റെ സൈഡിൽ തന്നെ മറ്റൊരു ബാലൻസിനെ ആവശ്യമായ കുറച്ചു കാര്യങ്ങൾ ഉണ്ട്. അവിടെ കാൽസ്യം കല്ലുകളും ഇരിക്കുന്നുണ്ട്.
ചില സമയങ്ങളിൽ കാൽസ്യം കല്ലുകൾ തെറ്റി ഈ കുഴലിന്റെ ഉള്ളിലേക്ക് കയറി പറ്റും. ഇത്തരം സന്ദർഭങ്ങളിൽ തലതിരിക്കുമ്പോൾ ഉള്ളിലെ വെള്ളത്തിന്റെ കൂടെ തന്നെ കാൽസ്യം കല്ലുകളും തിരിയുന്നതാണ്. ഇങ്ങനെ വന്നാൽ തല തിരിയുന്നത് നിർത്തിയാലും കാൽസ്യം കല്ല് വീണ്ടും സഞ്ചരിക്കുന്നതാണ്. ഇതുമൂലം രോഗികൾക്ക് ചില സമയങ്ങളിൽ തല ചുറ്റൽ അനുഭവപ്പെടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു പൊസിഷനൽ ടെസ്റ്റ് വഴി കണ്ടെത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr