ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ ഈന്തപഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒട്ടുമിക്കവരും ഈന്തപ്പഴം കഴിച്ചു കാണും. എന്നാൽ ഇതിന്റെ ഗുണങ്ങൾ അറിഞ്ഞു കാണുമെന്നില്ല. ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഊർജത്തിന്റെ ഒരു കലവറ തന്നെയാണ് ഈന്തപ്പഴം. അനജം കൂടാതെ വിറ്റാമിനുകൾ ധാതുലവനങ്ങൾ ആന്റി ഓക്സിഡന്റുകൾ എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ഈ പഴം വേഗത്തിൽ ദഹിക്കുന്നത് കൊണ്ട് ഇതിനുള്ള പോഷകാംഷങ്ങൾ ശരീരത്തിന് വളരെ എളുപ്പം ലഭിക്കുന്നു. ഈന്തപ്പഴത്തിന് വിപണി കൂടുന്ന സമയമാണ് റംസാൻ മാസം. നോമ്പുതുറയിലെ സ്ഥിരം സാന്നിധ്യമായ ഈന്തപ്പഴത്തിന് ഗുണങ്ങളും നിരവധിയാണ്. ഇതിലുള്ള നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. 100% നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഈന്തപ്പഴം. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം നോക്കാം. മലബന്ധം തടയാൻ ഇത് സഹായിക്കുന്നുണ്ട്.
നമ്മുടെ ഇടയിൽ നിരവധി പേർ മലബന്ധമൂലം കാഷ്ഠത അനുഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് പലപ്പോഴും വയറിളക്കത്തിന് മരുന്നായി ഈന്തപ്പഴം ഉപയോഗിക്കുന്നുണ്ട്. ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം രാവിലെ കഴിക്കുന്നതാണ്. നാരുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ തന്നെ മല വിസർജനത്തിന് ഇത് വളരെയേറെ സഹായിക്കുന്നു. എല്ലുകൾക്ക് നല്ല കരുത്ത് നൽകാൻ ഇത് സഹായിക്കുന്നുണ്ട്.
ഈന്തപ്പഴം മിനറലുകൾ കൊണ്ട് സന്തോഷമായതിനാൽ എല്ലുകളെ കരുത്തുറ്റതാക്കി അസ്ഥി ഷതത്തിൽ നിന്നും ചെറുക്കാൻ സാധിക്കുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള സലീനിയം മാഗനീസ് കോപ്പർ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ അനീമിയ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നു. ഉയർന്ന അളവിൽ അയൺ അടങ്ങിയതിനാൽ രക്തക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ അനീമിയ എന്നിവ പ്രതിരോധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD