മീൻ ക്ലീൻ ചെയ്യുമ്പോൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കാര്യം..!! വീട്ടമ്മമാർ കാണണം…| Easy way to clean fish

വീട്ടിൽ വീട്ടമമാർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് മീൻ കഴിക്കുന്നവരും മീൻ ക്ലീൻ ചെയ്യുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ്. നമുക്കെല്ലാവർക്കും മീന്‍ ചെമ്മീൻ ഉണക്കമീൻ എന്നിവ വളരെ ഇഷ്ടമാണ്. ഇത്തരത്തിലുള്ള മീൻ എല്ലാം ക്ലീൻ ചെയ്യുമ്പോഴും കുക്ക് ചെയ്യുമ്പോഴും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചില ടിപ്പുകൾ ശ്രദ്ധിച്ചാൽ തന്നെ നല്ല രുചികരമായ രീതിയിൽ ഇത് പാകം ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ ഇത് ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇത് അറിയാതെ പോകല്ലേ. ചില മീനുകൾ കറിവച്ച് കഴിയുമ്പോൾ മീൻ കറിക്കും അതുപോലെതന്നെ മീനിനും ഒരു ചെളിയുടെ രുചി ഉണ്ടാകാറുണ്ട്. ആറ്റിലെ മീൻ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണ കാണാറ്. ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടെങ്കിൽ ആർക്കും തന്നെ ആ കറി കഴിക്കാൻ തോന്നില്ല. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാം എന്ന നോക്കാം.

ആദ്യം തന്നെ സാധാരണ എല്ലാവരും മീൻ ക്ലീൻ ചെയ്യുന്ന പോലെ തന്നെ കല്ലുപ്പ് ഇട്ടു നന്നായി ഉരച്ചു ക്ലീൻ ചെയ്തെടുക്കുക. ഒരു കലത്തിലേക്ക് കുറച്ചു വെള്ളമെടുക്കുക. ഇതിലേക്ക് 2 സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ഇതിന് പകരം നാരങ്ങാനീര് വേണമെങ്കിലും ചേർക്കാവുന്നതാണ്. അതുപോലെതന്നെ ഒരു സ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ഒരു സ്പൂൺ കല്ലുപ്പ് ചേർത്തു കൊടുക്കുക ഇത് നല്ലപോലെ മിസ്സ് ചെയ്ത ശേഷം. ഇതിലേക്ക് 15 മിനിറ്റ് സമയം മീൻ ഇട്ട് വെക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ മീനിലെ ചെളിയുടെ സ്മെല്ല് മാറി കിട്ടുന്നതാണ്. എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്. അതുപോലെതന്നെ ചില മീനെ എത്ര ഉരച്ചു കഴുകി യാലും ഒരു ഉളുമ്പ് മണമുണ്ടാകും. ഇത് മാറ്റിയെടുക്കാനായി നമ്മൾ കറി വെക്കാൻ എടുക്കുന്ന കുടംപുളി ആണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *