ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൂടുതൽ ആളുകളും ഈ ഒരു സമയത്ത് പറയുന്ന ഒരു പ്രശ്നത്തെ പറ്റിയാണ്. കൂടുതൽ ആളുകൾ പറയുന്ന ഒരു കാര്യമാണ് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ കാൽ നിലത്തു വയ്ക്കാൻ കഴിയാത്ത അവസ്ഥ. അതുപോലെതന്നെ ഉപ്പുകുറ്റിയിൽ ഭയങ്കരമായ വേദന ഉണ്ടാവുക.
ചില ആളുകൾ പറയും രാവിലെ എഴുന്നേൽക്കുമ്പോൾ വേദന ഉണ്ടാകാറുണ്ട് എന്നാൽ പിന്നീട് കുറച്ചു സമയം നടക്കുമ്പോൾ വേദന കുറയുന്നത് കാണാറുണ്ട് എന്നത്. അതുപോലെതന്നെ മറ്റൊരാൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വേദന കുറഞ്ഞതിനു ശേഷം വീണ്ടും കുറച്ച് സമയം ഇരിക്കുകയാണെങ്കിൽ വേദന വീണ്ടും വരുന്നതാണ്. പിന്നീട് വീണ്ടും നടക്കാൻ തുടങ്ങുന്ന സമയത്ത് വീണ്ടും വേദന കുറയുന്നതാണ്. അതുപോലെതന്നെ സ്ത്രീകൾ ഒരുപാട് സമയം നിന്നിട്ട് വർക്ക് ചെയ്യുന്നവരാണെങ്കിൽ ഒരുപാട് ജോലി ചെയ്യുന്ന സമയത്ത് കാലിൽ ഭയങ്കരമായി വേദന തോന്നാറുണ്ട്.
അതുപോലെതന്നെ തണുപ്പടിക്കുന്ന സമയത്ത് വേദന കൂടുന്ന ആളുകളുണ്ട്. അതുപോലെതന്നെ കൂടുതലായി നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇന്ന് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും ഇതിന് എപ്പോഴാണ് ചികിത്സ തേടേണ്ടത്. എന്തുകൊണ്ടാണ് ഇത് തടയേണ്ടത് എങ്ങനെ ഇത് വരാതിരിക്കാം അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ ചില കാരണങ്ങളുണ്ട്.
കാലിന്റെ അടിയിൽ പ്ലാന്റർ ഫാഷയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലമേഷൻ അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാവുകയാണെങ്കിൽ ആ ഭാഗങ്ങളിൽ വേദന ഉണ്ടാകാറുണ്ട്. ഉണ്ടാകുന്നത് പല ആളുകളും ചെരുപ്പ് ധരിക്കുന്നത് ഹീൽ ഉള്ള ചെരിപ്പ് ധരിക്കുന്നത് മൂലം നിരവധി ആളുകൾക്ക് ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നമ്മൾ ധരിക്കുന്ന ചെരിപ്പ് ഒരു വശത്തേക്ക് മാത്രം ചെരിഞ്ഞു ആണ് നടക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അമിതവണ്ണം ഉള്ള ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകാറുണ്ട്. ആ ഭാഗങ്ങളിലുള്ള കോശങ്ങൾ ചുരുങ്ങിപ്പോകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health